അബൂദബി മലയാളി സമാജം ഭാരവാഹികൾ
text_fieldsറഫീഖ് കയനയില്‍, എം.യു. ഇര്‍ഷാദ്, അജാസ് അപ്പാടത്ത്
അബൂദബി: മലയാളി സമാജം മാനേജിങ് കമ്മിറ്റി 2023-24ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് റഫീക്ക് കയനയില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ് റിപ്പോര്‍ട്ടും ട്രഷറര്‍ അജാസ് അപ്പാടത്ത് കണക്കും ഓഡിറ്റര്‍ ഫസലുദ്ദീന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോ. സെക്രട്ടറി മനു കൈനകരി നന്ദി പറഞ്ഞു. റിട്ടേണിങ് ഓഫിസര്‍ നാസര്‍ വിളഭാഗം തിരഞ്ഞെടുപ്പിനു നേതൃത്വം നല്കി.
സാമൂഹിക വികസന മന്ത്രാലയം പ്രതിനിധി അലി അബ്ദുല്ല അല്‍ തുനൈജി, സാമൂഹിക വികസന ഡിപ്പാർട്മെന്റ് പ്രതിനിധികളായ അബ്ദുല്ല അഹമ്മദ് ആമീന്‍, ഡോ. ജമീല്‍ സുലൈമാന്‍ അല്‍ ഹംലവി, മുഹമ്മദ് അല്‍ ആമിരി എന്നിവരുടെ നിയന്ത്രണത്തിലാണ് സമാജം ജനറല്‍ബോഡി നടപടികള്‍ നടന്നത്.
പുതിയ ഭാരവാഹികള്‍: റഫീഖ് കയനയില്‍ (പ്രസിഡന്റ്), രെഖീന് സോമന് (വൈസ് പ്രസിഡന്റ്), എം.യു. ഇര്‍ഷാദ് (ജനറല്‍ സെക്രട്ടറി), അജാസ് അപ്പാടത്ത് (ട്രഷറര്‍), ഫസലുദീന് (ഓഡിറ്റര്‍), അനില്‍ കുമാര്‍ ടി.ഡി. (അസി. ഓഡിറ്റര്‍ ). കമ്മിറ്റി അംഗങ്ങള്‍: എ.എം. അന്‍സാര്‍, അബ്ദുൽറഷീദ് കാഞ്ഞിരത്തില്‍, ബിജു വാര്യര്‍, ഗോപകുമാര്‍, ലൂയിസ് കുര്യാക്കോസ്, മനു കൈനകരി, റഫീഖ്. പി.ടി, സാബു അഗസ്റ്റിന്, ഷാജഹാന് ഹൈദരാലി, ടോമിച്ചന് വര്‍ക്കി.

