Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി മലയാളി സമാജം ‘പൊന്നോണം 2026’ ആഘോഷിച്ചു

text_fields
bookmark_border
2026-27 വര്‍ഷത്തെ സമാജം പ്രവര്‍ത്തനോദ്ഘാടനം ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു
അബൂദബി മലയാളി സമാജം ‘പൊന്നോണം 2026’ ആഘോഷിച്ചു
cancel
camera_alt

അബൂദബി മലയാളി സമാജം ഓണാഘോഷത്തില്‍, സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം

കേരള ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിക്കുന്നു

അബൂദബി: മലയാളി സമാജത്തിന്‍റെ ഓണാഘോഷമായ ‘പൊന്നോണം 2026’ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററില്‍ വിപുലമായി ആഘോഷിച്ചു. 4000ഓളം പേര്‍ പങ്കെടുത്ത ഓണസദ്യയും 2026-27 വര്‍ഷത്തെ സമാജം പ്രവര്‍ത്തനോദ്ഘാടനവും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. സദ്യയുടെ ഒരുക്കങ്ങള്‍ക്കും വിളമ്പലിനുമായി വനിതകള്‍ ഉള്‍പ്പെടെ 200ലധികം വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

കേരള ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. വിദേശത്ത് ഇത്രയധികം മലയാളികള്‍ ഒരുമിച്ച് പങ്കെടുക്കുന്ന ഓണാഘോഷത്തിലും സദ്യയിലും താന്‍ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും നാടിന്‍റെ നട്ടെല്ലായ പ്രവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയിലെ പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാജം പേട്രന്‍ ഗണേഷ് ബാബു ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സമാജം പ്രസിഡന്‍റ്​ എ.എം. അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ടി. റഫീഖ് സ്വാഗതവും ട്രഷറര്‍ അനീഷ് മോന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്‍റ്​ നസീര്‍ പെരുമ്പാവൂര്‍, ചീഫ് കോഓഡിനേറ്റര്‍ ഗോപകുമാര്‍, ജോ. സെക്രട്ടറി അനുപ ബാനര്‍ജി നേതൃത്വം നല്‍കി.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ്, ഇന്‍കാസ് യു.എ.ഇ നാഷനല്‍ കമ്മിറ്റി പ്രസിഡന്‍റ്​ സുനില്‍ അസീസ്, സമാജം കോഓഡിനേഷന്‍ ചെയര്‍മാന്‍ ബി. യേശുശീലന്‍, ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ്​ ബിജി എം. തോമസ്, വൈസ് പ്രസിഡന്‍റ്​ ഷിബന്‍, ജനറല്‍ സെക്രട്ടറി ലിംസണ്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ്​ ടി.കെ. മനോജ്, ഇസ്​ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി കെ.വി. മുഹമ്മദ് കുഞ്ഞി തുടങ്ങിയ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിന്‍റെ തനത് കലാ-സാംസ്‌കാരിക പാരമ്പര്യങ്ങള്‍ കോര്‍ത്തിണക്കി കുട്ടികളും യുവാക്കളും വനിതകളും ഉള്‍പ്പെടെ നിരവധി പേര്‍ അണിനിരന്ന കലാപരിപാടികള്‍ക്ക് സമാജം ആര്‍ട്‌സ് സെക്രട്ടറി സലിം നൗഷാദ് നേതൃത്വം നല്‍കി. സമാജം കമ്മിറ്റി അംഗങ്ങളായ ഇസഹാക്ക് ഹാറൂന്‍, സിറാജുദ്ദീന്‍, കെ.സി. ഷിബു, അനീഷ് ഭാസി, അഭിലാഷ്, അമീര്‍ കല്ലമ്പലം, ബിബിന്‍ ചന്ദ്രന്‍ എന്നിവരും ആഘോഷ പരിപാടികളുടെ ഏകോപനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Malayali Samajam celebrated 'Ponnonam 2026'
Next Story