Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ സ്പോർട്സ് ആൻഡ് ഫിസിക്കൽ ആക്ടിവിറ്റി സര്‍വേ ആരംഭിച്ച് സാമൂഹിക വികസന വകുപ്പ്

text_fields
bookmark_border
ലക്ഷ്യം കായികക്ഷമതയും പങ്കാളിത്തവും വിലയിരുത്താന്‍
അബൂദബിയില്‍ സ്പോർട്സ് ആൻഡ് ഫിസിക്കൽ ആക്ടിവിറ്റി സര്‍വേ ആരംഭിച്ച് സാമൂഹിക വികസന വകുപ്പ്
cancel

അബൂദബി: കായിക പങ്കാളിത്ത മാതൃകകളും കായികക്ഷമതയും നിരീക്ഷിക്കാനും വിശകലനം ചെയ്യാനുമായി അബൂദബി സാമൂഹിക വികസന വകുപ്പ് അഞ്ചാമത് സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിസിക്കല്‍ ആക്ടിവിറ്റി സര്‍വേ ആരംഭിച്ചു. അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്റ്റാറ്റിസ്റ്റിക്‌സ് സെന്‍റര്‍ - അബൂദബി എന്നിവയുടെ സഹകരണത്തോടെയാണ് സര്‍വേ സംഘടിപ്പിക്കുന്നത്. കായികരംഗത്ത് ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ നേരിടുന്ന വെല്ലുവിളികളും തിരിച്ചറിയുന്നതോടൊപ്പം, താമസക്കാരുടെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ തോത് വിലയിരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

2025ലെ സര്‍വേയില്‍ ലഭിച്ച പുരോഗതിയുടെ തുടര്‍ച്ചയായാണ് പുതിയ പതിപ്പ് എത്തുന്നത്. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന കായികക്ഷമതാ നിലവാരം പുലര്‍ത്തുന്ന താമസക്കാരുടെ അനുപാതം അബൂദബിയില്‍ 2024ലെ 53.6 ശതമാനത്തില്‍ നിന്ന് 2025ല്‍ 60.6 ശതമാനമായി ഉയര്‍ന്നിരുന്നു. യു.എ.ഇ. പൗരന്മാര്‍ക്കിടയില്‍ ഇത് 45.6 ശതമാനത്തില്‍ നിന്ന് 54.3 ശതമാനമായും വര്‍ധിച്ചു. ദിനംപ്രതി 60 മിനിറ്റ് കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നിരക്ക് 14.8 ശതമാനമായി ഉയര്‍ന്നപ്പോള്‍, നിശ്ചയ ദാർഢ്യ വിഭാഗക്കാരിൽ ആഴ്ചയില്‍ കായികരംഗത്ത് പങ്കാളികളാകുന്നവരുടെ നിരക്ക് 46.5 ശതമാനത്തില്‍ എത്തി.

കായികപ്രവര്‍ത്തനങ്ങളുടെ ഇടവേളകളും പതിവുകളും, ആളുകള്‍ കൂടുതലായി ചെയ്യാന്‍ ആഗ്രഹിക്കുന്ന കായികവിനോദങ്ങള്‍, പങ്കാളിത്തത്തിനുള്ള പ്രേരണകള്‍, സമയം, ചെലവ്, കായിക സൗകര്യങ്ങളുടെ ലഭ്യത, കാലാവസ്ഥ തുടങ്ങിയ തടസ്സങ്ങള്‍ എന്നിവ സര്‍വേ പരിശോധിക്കും. കൂടാതെ, ദിവസേന ഇരുന്ന് സമയം ചെലവഴിക്കുന്ന രീതിയും ഗതാഗതത്തിനായി നടപ്പും സൈക്ലിങ്ങും ഉപയോഗിക്കുന്നതും അളക്കുന്നതിലൂടെ ദൈനംദിന ജീവിതത്തിലെ കായികക്ഷമതാ മാതൃകകള്‍ സമഗ്രമായി മനസിലാക്കാന്‍ സാധിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Sports Activity Survey 2026
Next Story