Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.ഐ അധിഷ്ഠിത നയരൂപീകരണ...

എ.ഐ അധിഷ്ഠിത നയരൂപീകരണ പരിശീലനവുമായി അബൂദബി

text_fields
bookmark_border
എ.ഐ അധിഷ്ഠിത നയരൂപീകരണ പരിശീലനവുമായി അബൂദബി
cancel

അബൂദബി: പൊതുമേഖലാ നേതൃശേഷിയും നയരൂപീകരണ മികവും വര്‍ധിപ്പിക്കാന്‍ പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്ത് അബൂദബി എമിറേറ്റ്. അബൂദബി ഭരണകൂടത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് പ്രോഗ്രാം നടപ്പാക്കുന്നത്.

അബൂദബി ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപാര്‍ട്ട്മെന്റ് (ഡി.ജി.ഇ.) ആണ് നിര്‍മിത ബുദ്ധി (എ.ഐ) അധിഷ്ഠിത 'പോളിസി ഡെവലപ്മെന്റ് പ്രോഗ്രാം' ആരംഭിച്ചത്. ലോകോത്തര പോളിസി പഠന കേന്ദ്രമായ സിംഗപ്പൂരിലെ 'ലീ കുവാന്‍ യു സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസി'യുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പൊതുമേഖലയിലെ പ്രകടന മികവ് ഉയര്‍ത്തുക, തീരുമാനങ്ങളിലെ കൃത്യത ഉറപ്പാക്കുക, നയരൂപീകരണത്തിലെ ആഘാത പഠനവും വിലയിരുത്തലും ഊര്‍ജിതമാക്കുക, സര്‍ക്കാര്‍ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനം സുഗമമാക്കുക എന്നിവയിലൂടെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceAbu DhabiGulf Newstraining
News Summary - Abu Dhabi launches AI-based policy-making training
Next Story