അബൂദബി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി ‘ഈദ് സഫാരി’
text_fieldsഅബൂദബി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ‘ഈദ് സഫാരി’യില്‍ പങ്കെടുത്തവര്‍
അബൂദബി: കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി ബലി പെരുന്നാളിനോട് അനുബന്ധിച്ച് പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി ‘ഈദ് സഫാരി’ എന്ന പേരില്‍ വിനോദ യാത്ര സംഘടിപ്പിച്ചു.കുട്ടികളും കുടുംബവും പ്രവര്‍ത്തകരുമടക്കം 50 ലധികം പേര് ദുബൈ വാട്ടര്‍ കനാലിലൂടെ ക്രൂയിസ് ബോട്ട് യാത്രയില്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് റാഷിദ്, ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുട്ടി, ട്രഷറര്‍ അബ്ദുല്‍ സലാം, ടൂര്‍ കോഓഡിനേറ്റര്‍ സബീല്‍ പരവക്കല്‍, ഭാരവാഹികളായ കെ.കെ. അഷ്റഫ്, മജീദ് ചിറക്കല്‍, അലി കോട്ടക്കല്‍, ഫാറൂഖ് കോനോട്ടില്‍, വനിതാ വിങ് പ്രസിഡന്റ് സൈബുന്നിസ, സെക്രട്ടറി നസ്മിജ ഇബ്രാഹിം, ട്രഷറര്‍ ഫാബി ഫസ്ല, നജ്റീന ഫര്‍ഷാന തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്കി. യാത്രയില്‍ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സഫ അഷ്റഫിനെ ആദരിച്ചു.അബൂദബി സ്റ്റേറ്റ് കെ.എം.സി.സി സെക്രട്ടറി മൊയ്ദുട്ടി വേളേരി, മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് മുനീര്‍ മാമ്പറ്റ, സെക്രട്ടറി ഷാഹിദ്, വിവിധ പഞ്ചായത്ത്, മുന്‍സിപ്പല്‍ ഭാരവാഹികള്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

