അബൂദബി കെ.എം.സി.സി കോട്ടയം ജില്ല കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഇസ്ഹാഖ് നദ്വി കോട്ടയം, മുഹമ്മദ് ഷബീര്‍ ചങ്ങനാശ്ശേരി,
തുഫൈല്‍ ബക്കര്‍ മുണ്ടക്കയം
അബൂദബി: യു.എ.ഇ നാഷനല്‍ കെ.എം.സി.സിയുടെ 2023-25 വര്‍ഷത്തെ മെംബര്‍ഷിപ് കാമ്പയിനെ അടിസ്ഥാനമാക്കി അബൂദബി കോട്ടയം ജില്ല കമ്മിറ്റി നിലവില്‍ വന്നു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സൗത്ത് സോണ്‍ കെ.എം.സി.സി ട്രഷറര്‍ ഇസ്ഹാഖ് നദ്വി കോട്ടയം അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി സെക്രട്ടറി എ. സഫീഷ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റായി ഇസ്ഹാഖ് നദ്വി കോട്ടയം, ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് ഷബീര്‍ ചങ്ങനാശ്ശേരി, ട്രഷററായി തുഫൈല്‍ ബക്കര്‍ മുണ്ടക്കയം എന്നിവരെ തെരഞ്ഞെടുത്തു. ഡോ. ജേക്കബ് ഈപ്പന് കോട്ടയം, മുഹമ്മദ് ശരീഫ് എരുമേലി, സുനില്‍ ചങ്ങനാശ്ശേരി(വൈസ് പ്രസിഡന്റുമാര്‍), അഷ്റഫ് ഇല്ലത്തുപറമ്പില്‍, നൗഷാദ് വളവിനാല്‍ മുട്ടപ്പള്ളി, ഹാഫിസ് മുഹമ്മദ് കോട്ടയം(സെക്രട്ടറിമാര്‍). സംസ്ഥാന കെ.എം.സി.സി. വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബൂദബി സൗത്ത് സോണ്‍ കെ.എം.സി.സി പ്രസിഡന്റ് ഷാനവാസ് പുളിക്കല്‍, തിരുവനന്തപുരം ജില്ല പ്രസിഡന്റ് നിസാമുദ്ദീന്‍ പനവൂര്‍, കൊല്ലം ജില്ല പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, പത്തനംതിട്ട ജില്ല പ്രസിഡന്റ് പി.ജെ. ഫൈസല്‍, എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ സമദ് എന്നിവർ സംസാരിച്ചു.

