Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി കെ.​എം.​സി.​സി ‘ദി ​കേ​ര​ള ഫെ​സ്റ്റി​ന്’​ തു​ട​ക്കം

text_fields
bookmark_border
the kerala fest
cancel
camera_alt

അ​ബൂ​ദ​ബി കെ.​എം.​സി.​സി ‘ദി ​കേ​ര​ള ഫെ​സ്റ്റി​ന്’​ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ൽ കൊ​ടി

ഉ​യ​ർ​ത്തി​യ​പ്പോ​ൾ 

അ​ബൂ​ദ​ബി: കെ.​എം.​സി.​സി. ‘ദി ​കേ​ര​ള ഫെ​സ്റ്റി​ന്’​ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ൽ പ്രൗ​ഢ​മാ​യ തു​ട​ക്കം. മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ഫെ​സ്റ്റി​ന്​ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ പി. ​ബാ​വ​ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. വി​വി​ധ ജി​ല്ല​ക​ളു​ടെ ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും സൂ​ഫി ക​ലാ​കാ​ര​ന്മാ​രാ​യ സ​മീ​ർ ബി​ൻ​സി​യും ഇ​മാം മ​ജ്‌​ബൂ​റും അ​വ​ത​രി​പ്പി​ച്ച സൂ​ഫി സം​ഗീ​ത​വും അ​ര​ങ്ങേ​റി. ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, കേ​ര​ള​ത്തി​ലെ ത​ന​താ​യ നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ളു​ടെ ഫു​ഡ് സ്ട്രീ​റ്റ്, പ്രോ​പ്പ​ർ​ട്ടി, ടൂ​റി​സം ഉ​ൾ​പ്പെ​ടെ 30ലേ​റെ സ്റ്റാ​ളു​ക​ൾ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല് മു​ത​ൽ ആ​റു​മ​ണി​വ​രെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​മോ​ദ് രാ​മ​ൻ, ഷാ​നി പ്ര​ഭാ​ക​ർ, പി.​ജി. സു​രേ​ഷ്‌​കു​മാ​ർ, ഹാ​ഷ്മി താ​ജ് ഇ​ബ്രാ​ഹിം, മാ​തു സ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്ന മീ​ഡി​യ ടോ​ക് ഷോ ​ന​ട​ക്കും. രാ​ത്രി എ​ട്ടു​ മ​ണി​ക്ക് ജ​ന​പ്രി​യ കോ​മ​ഡി ക​ലാ​പ​രി​പാ​ടി​യാ​യ ‘ടീം ​മ​റി​മാ​യം’​അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്​ ഷോ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മ​ണി​ക്ക് മു​പ്പ​തോ​ളം പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ഒ​രു​മി​ക്കു​ന്ന ‘ഡ​യ​സ്പോ​രാ സ​മ്മി​റ്റ്’​ന​ട​ക്കും. പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക്, വി​ദ്യാ​ഭ്യാ​സം, വോ​ട്ട​വ​കാ​ശം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ക്കും.

പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​ജി. സു​രേ​ഷ് കു​മാ​ർ മോ​ഡ​റേ​റ്റ​ർ ആ​യി​രി​ക്കും. മെ​ഗാ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന കാ​റ​ട​ക്കം നൂ​റോ​ളം സ​മ്മാ​ന​ങ്ങ​ളു​ടെ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് സ​മാ​പ​ന ച​ട​ങ്ങി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Abu Dhabi KMCC kicks off The Kerala Fest
Next Story