Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഫ്ഗാ​ന്‍ ബാ​ല​നെ...

അ​ഫ്ഗാ​ന്‍ ബാ​ല​നെ ചി​കി​ത്സി​ക്കാ​ന്‍ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​ടെ നി​ര്‍ദേ​ശം

text_fields
bookmark_border
അ​ഫ്ഗാ​ന്‍ ബാ​ല​നെ ചി​കി​ത്സി​ക്കാ​ന്‍ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​ടെ നി​ര്‍ദേ​ശം
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ്

അ​ബൂ​ദ​ബി: അ​ര്‍ബു​ദ രോ​ഗി​യാ​യ അ​ഫ്ഗാ​ന്‍ ബാ​ല​നെ യു.​എ​സി​ലെ​ത്തി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍കാ​ന്‍ നി​ര്‍ദേ​ശി​ച്ച് അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ന്‍ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​ന്‍. മൂ​ന്നു​വ​യ​സ്സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് ആ​മി​ര്‍ ദാ​വൂ​ദ് ആ​ണ് അ​ര്‍ബു​ദ രോ​ഗ​ത്താ​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്.

നി​ല​വി​ല്‍ അ​ബൂ​ദ​ബി​യി​ലെ എ​മി​റേ​റ്റ്‌​സ് ഹ്യൂ​മാ​നി​റ്റേ​റി​യ​ന്‍ സി​റ്റി​യി​ലാ​ണ് കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​ത്.

അ​ഫ്ഗാ​ന്‍ ബാ​ല​നെ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​ടെ കോ​ട​തി ചെ​യ​ര്‍മാ​നാ​യ ശൈ​ഖ് ത്വ​യ്യി​ബ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍ സ​ന്ദ​ര്‍ശി​ക്കു​ക​യും ചെ​യ്തു.

എ​മി​റേ​റ്റ്‌​സ് ഹു​മാ​നി​റ്റേ​റി​യ​ന്‍ സി​റ്റി ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് മ​താ​ര്‍ അ​ബ്ദു​ല്ല അ​ല്‍ മാ​റാ​ര്‍ ആ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്. കു​ട്ടി​യു​ടെ നി​ല​വി​ലെ ആ​രോ​ഗ്യ സ്ഥി​തി​യെ​ക്കു​റി​ച്ച് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ സം​ഘം അ​ദ്ദേ​ഹ​ത്തി​ന് വി​വ​രി​ച്ചു​ന​ല്‍കി.

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളെ ക​ണ്ട ശൈ​ഖ് ത്വ​യി​ബ്ബ് യു.​എ​സി​ലെ​ത്തി​ച്ച് കു​ട്ടി​ക്ക് ചി​കി​ത്സ ന​ല്‍കു​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പു ന​ൽ​കി. എ​മി​റേ​റ്റ്‌​സ് ഹു​മാ​നി​റ്റേ​റി​യ​ന്‍ സി​റ്റി​യി​ല്‍ ക​ഴി​യു​ന്ന മ​റ്റ് അ​ഫ്ഗാ​ന്‍ കു​ടും​ബ​ങ്ങ​ളെ​യും അ​ദ്ദേ​ഹം സ​ന്ദ​ര്‍ശി​ക്കു​ക​യും ചി​കി​ത്സ​യ​ട​ക്ക​മു​ള്ള പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabiafgan
News Summary - Abu Dhabi Kiritawakashi's recommendation to treat Afghan boy
Next Story