അബൂദബി കാസർകോട് മണ്ഡലം കെ.എം.സി.സി ഫെസ്റ്റ്
text_fieldsഅബൂദബി കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാസർകോട് ഫെസ്റ്റ്
അബൂദബി: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാസർകോട് ഫെസ്റ്റ്, മികച്ച സംഘാടനവും പരിപാടികളുടെ വൈവിധ്യവും ജനസാന്ദ്രതയും കൊണ്ട് ശ്രദ്ധേയമായി. അബൂദബി ബാഹിയ സ്റ്റേഡിയത്തില്‍ നടന്ന സംഗമത്തില്‍ കലാ, കായിക, സാംസ്കാരിക പരിപാടികള്‍ നടന്നു. കുട്ടികള്‍ക്കും വനിതകള്‍ക്കുമായി നിരവധി മത്സരങ്ങള്‍, സോക്കര്‍ ഫെസ്റ്റ്, അവാര്‍ഡ് ദാന ചടങ്ങ് തുടങ്ങിയവയും അരങ്ങേറി. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അസീസ് ആറാട്ട്കടവിന്റെ അധ്യക്ഷതയില്‍ വേള്‍ഡ് കെ.എം.സി.സി ട്രഷറര്‍ അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. നജാഫ്, അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷൂക്കൂര്അലി കല്ലുങ്ങല്‍, ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം കലീല്, അബൂദബി കെ.എം.സി.സി സെക്രട്ടറി ഹനീഫ് പടിഞ്ഞാറ്മൂല, അബൂദബി മലയാള സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍, അബ്ദുല്‍ റഹ്മാന് ഹാജി ചേക്കു, സലാം കന്യാപ്പടി, ലോയേഴ്സ് ഫോറം ജില്ല പ്രസിഡന്റ് അഡ്വ. ഫൈസല്‍ സംസാരിച്ചു. സോക്കര്‍ മത്സരത്തില്‍ അബാസ്ക്കസ് കാസർകോട് ടീം വിന്നേഴ്സും റിവൈറ ടീം റണ്ണേര്സുമായി. അഷറഫ് ആദൂര്‍ സ്വാഗതവും ബദറുദ്ദീന്‍ ബെല്ത്ത നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

