അബൂദബി ഇസ്ലാമിക് സെന്റർ ടാലന്റ് ക്ലബ് രൂപവത്കരിച്ചു
text_fieldsഅബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ടാലന്റ് ക്ലബ് ആദ്യ സെഷനിൽ ഡോ. ഡാനിഷ് സലിം സംസാരിക്കുന്നു
അബൂദബി: പത്തു മുതൽ 20 വയസ്സ് വരെയുള്ളവർക്ക് വേണ്ടി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ടാലന്റ് ക്ലബ് രൂപവത്കരിച്ചു. 130 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ വ്യക്തിത്വ വികസനം, സാമൂഹിക സേവനം, നൂതന സാങ്കേതികവിദ്യ, ആർട്ടിഫിഷൽ ഇന്റലിജൻസ്, കല, കായികം, സാഹിത്യം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധർ നേതൃത്വം നൽകും. ‘വിദ്യാർഥികൾ മിടുക്കരാവാൻ വേണ്ട തയാറെടുപ്പുകൾ’ എന്ന വിഷയത്തിൽ ഡോ. ഡാനിഷ് സലിം ക്ലാസെടുത്തു. ‘വിദ്യാർഥികളിലെ മാനസിക സംഘർഷങ്ങളും പ്രതിവിധിയും’ എന്ന വിഷയത്തിൽ മാനസികാരോഗ്യ വിദഗ്ധ അജിഷ മുഹമ്മദ് സംസാരിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജന. സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ട്രഷറർ മുഹമ്മദ് ഹിദായത്തുല്ല അധ്യക്ഷത വഹിച്ചു. സെന്റർ എജുക്കേഷനൽ സെക്രട്ടറി ഹൈദർ ബിൻ മൊയ്തു നെല്ലിശ്ശേരി, ടാലന്റ് ക്യാമ്പ് ടെക്നിക്കൽ ഡയറക്ടർ എൻജിനീയർ സമീർ തൃക്കരിപ്പൂർ ടാലന്റ് ക്ലബിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. അബൂദബി കെ.എം.സി.സി ജനറൽ സെക്രട്ടറി യൂസഫ് മാട്ടൂൽ, ടാലന്റ് ക്ലബ് മെൻറർമാരായ ബി.സി. അബൂബക്കർ, ശിഹാബ് പരിയാരം, ശിഹാബ് കരിമ്പനോട്ടിൽ, വി.പി. ഹാരിസ് വളവന്നൂർ, സ്വാലിഹ് വാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

