Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബി ഐ.എസ്.സി 90 ഓക്‌സിജൻ സിലിണ്ടറുകൾ അയച്ചു
text_fieldsbookmark_border
ഓക്‌സിജൻ സിലിണ്ടറുകളുമായി അബൂദബി ഐ.എസ്.സി ഭാരവാഹികൾ
അബൂദബി: കോവിഡ് പകർച്ചവ്യാധി വ്യാപന സാഹചര്യത്തിൽ അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻറർ (ഐ.എസ്.സി) 90 ഓക്‌സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. എമിറേറ്റ്‌സ് എയർലൈൻസ്, റജബ് കാർഗോ എന്നിവയുടെ സഹകരണത്തോടെയാണ് റെഡ് ക്രോസ് സൊസൈറ്റി വഴി ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് ആദ്യ ഘട്ടമായി ഓക്‌സിജൻ സിലിണ്ടറുകൾ അയച്ചതെന്ന് ഐ.എസ്.സി ഭാരവാഹികൽ അറിയിച്ചു.
ഐ.എസ്.സി ആക്ടിങ് പ്രസിഡൻറ് ജോർജ് വർഗീസ്, ജനറൽ സെക്രട്ടറി ജോജോ അംംബുക്കൻ, കായിക വിഭാഗം സെക്രട്ടറി ഫ്രെഡി ജെ. ഫെർണാണ്ടസ്, അസി. ജനറൽ സെക്രട്ടറി സി. ജോർജ് വർഗീസ്, സതേൺ റീജിയൻ സെക്രട്ടറി രാജ ശ്രീനിവാസ റാവു ഐത, ജനറൽ മാനേജർ രാജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

