Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈവറില്ലാ വാഹനങ്ങളെ...

ഡ്രൈവറില്ലാ വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയാം; പ്രത്യേക നമ്പർ പ്ലേറ്റ് ഏർപ്പെടുത്തി അബൂദബി

text_fields
bookmark_border
ഡ്രൈവറില്ലാ വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയാം; പ്രത്യേക നമ്പർ പ്ലേറ്റ് ഏർപ്പെടുത്തി അബൂദബി
cancel

അബൂദബി: അബൂദബിയിൽ ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾക്ക് പ്രത്യേക നമ്പർ പ്ലേറ്റ് ഏർപ്പെടുത്തി. നീല ഡിസൈനുള്ള പ്ലേറ്റായിരിക്കും ഇത്തരം വാഹനങ്ങൾക്ക് നൽകുക. പരീക്ഷണയോട്ടം നടത്തുന്ന ഡ്രൈവറില്ലാ വാഹനങ്ങൾ, വിജയകരമായി ഓട്ടം തുടരുന്ന ഓട്ടോണോമസ് വാഹനങ്ങൾ എന്നിങ്ങനെ പ്ലേറ്റിൽ രേഖപ്പെടുത്തും. ഇത്തരം വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയാൻ കൂടിയാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബി മൊബിലിറ്റി ആണ് പുതിയ ലൈസൻസിങ് രീതി കൊണ്ടുവന്നത്. വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ഡ്രൈവർമില്ലാത്ത വാഹനങ്ങൾക്കും പരീക്ഷണ ഓട്ടം നടത്തുന്ന വാഹനങ്ങൾക്കുമായി രണ്ട് തരം നീല നമ്പർ പ്ലേറ്റുകളാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഡ്രൈവർമാരില്ലാത്ത വാഹനങ്ങളുടെ കൃത്യമായ മേൽനോട്ടത്തിനും സുരക്ഷിതമായ ഗതാഗത സംവിധാനത്തിനുമായി അബൂദബി നടപ്പാക്കുന്ന വലിയ പദ്ധതികളുടെ ഭാഗമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabispecial number plategulfDriverless vehicles
News Summary - Abu Dhabi introduces special number plates to quickly identify driverless vehicles
Next Story