അബൂദബി അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു
text_fieldsഅബൂദബി അന്താരാഷ്ട്ര പുസ്തകമേള സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന്
സന്ദര്‍ശിക്കുന്നു
അബൂദബി: 32ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയിറങ്ങി. സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് സമാപനദിവസം മേള സന്ദര്‍ശിച്ചു.
16ാം നൂറ്റാണ്ടിലെ 11 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന പുസ്തകമടക്കമുള്ളവ മേളയില്‍ പ്രദര്‍ശിപ്പിച്ചു. വിവിധതരം പക്ഷികളുടെ ചിത്രങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. 1550ല്‍ പീയര്‍ ഗൂര്ഡല് രചിച്ച പുസ്തകം പ്രമുഖ ഫ്രഞ്ച് പുസ്തക ഷോപ്പായ ലൈബ്രറി ക്ലാവ്റൂയിയാണ് അബൂദബിയിലെത്തിച്ചത്.
പക്ഷിശാസ്ത്രത്തെക്കുറിച്ചുള്ള ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളതും പക്ഷികളെക്കുറിച്ചുള്ള ആദ്യത്തെ ഫ്രഞ്ച് പുസ്തകവുമാണ് ഇത്. 16ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യൂറോപ്പിലും വിദേശത്തുമായി ഉണ്ടായിരുന്ന വിവിധ പക്ഷികളുടെ 60 ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത്. 50 ഷീറ്റുകളിലായി ജലച്ഛായ ചിത്രമാണ് തീര്‍ത്തിരിക്കുന്നത്. സാംസ്കാരിക, ടൂറിസം വകുപ്പിന്റെ കീഴിലുള്ള അബൂദബി അറബിക് ഭാഷാകേന്ദ്രം മേയ് 22 മുതല്‍ 28വരെ സംഘടിപ്പിച്ച പുസ്തകമേളയില്‍ സാംസ്കാരിക, സാഹിത്യ, കല മേഖലകളിലായി രണ്ടായിരത്തോളം പരിപാടികള്‍ അരങ്ങേറി. 85 രാജ്യങ്ങളില്‍നിന്ന് 1300ലേറെ പ്രസാധകസ്ഥാപനങ്ങള്‍ പങ്കെടുത്തു. അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

