Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

332 ഇ.വി ചാര്‍ജിങ് പോയന്‍റുകള്‍ സജ്ജമാക്കി അബൂദബി

text_fields
bookmark_border
332 ഇ.വി ചാര്‍ജിങ് പോയന്‍റുകള്‍ സജ്ജമാക്കി അബൂദബി
cancel

അബൂദബി: എമിറേറ്റിലെ പൊതുപാര്‍ക്കിങ് മേഖലകളില്‍ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്കായി 332 ചാര്‍ജിങ് പോയിന്റുകള്‍ ഉള്‍പ്പെടുന്ന 244 ചാര്‍ജിങ് യൂനിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കി. മുന്‍സിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്‍റെയും (ഡി.എം.ടി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍ററും (അബൂദബി മൊബിലിറ്റി) ക്യു മൊബിലിറ്റിയും സഹകരിച്ചാണ് ‘മവാഖിഫ്’ സംവിധാനത്തിന് കീഴിലുള്ള പൊതുപാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹന (ഇ.വി) ചാര്‍ജിങ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ആദ്യഘട്ടത്തില്‍ അബൂദബി സിറ്റി, അല്‍ ഐന്‍ സിറ്റി, അല്‍ ദഫ്ര മേഖലകളിലെ 10 പ്രധാന പ്രദേശങ്ങളിലായി 405 കേന്ദ്രങ്ങളിലാണ് ചാര്‍ജിങ് യൂനിറ്റുകള്‍ സജ്ജമാക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന 1,000 യൂനിറ്റുകളില്‍ 244 ചാര്‍ജിങ് യൂനിറ്റുകളാണ് ഇപ്പോള്‍ ആദ്യഘട്ടമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. 22കെ.വി. ചാര്‍ജറുകളും 60 കെ.വി. മുതല്‍ 160 കെ.വി. വരെ ശേഷിയുള്ള ഫാസ്റ്റ് ചാര്‍ജറുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abu Dhabi installs 332 EV charging points
Next Story