Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചു; അബൂദബിയില്‍ വ്യവസായ സ്ഥാപനത്തിന് 25,000 ദിര്‍ഹം പിഴ

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

അബൂദബി: വായു മലിനീകരണം തടയാനും പൊടിപടലങ്ങള്‍ പടരുന്നത് നിയന്ത്രിക്കാനുമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യവസായ സ്ഥാപനത്തിന് അബൂദബി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി) 25,000 ദിര്‍ഹം പിഴ ചുമത്തി. എമിറേറ്റിലെ വ്യവസായ മേഖലകളില്‍ പരിസ്ഥിതി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും നിയമലംഘനങ്ങള്‍ തടയുന്നതിന്റെയും ഭാഗമായാണ് നടപടി.

വായുവിന്റെ ഗുണനിലവാരത്തെയും പൊതുജനാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ പൊടിപടലങ്ങള്‍ ഉയരുന്നതും അന്തരീക്ഷ മലിനീകരണവുമുണ്ടാക്കുന്ന ചട്ടങ്ങള്‍ സ്ഥാപനം ലംഘിച്ചതായി ഏജന്‍സി കണ്ടെത്തി. അബൂദബിയിലെ പരിസ്ഥിതി സംരക്ഷണവും സുസ്ഥിരമായ വ്യവസായ രീതികളും പ്രോത്സാഹിപ്പിക്കാന്‍ ഇ.എ.ഡി നടപ്പാക്കിവരുന്ന കര്‍ശന പരിശോധനകളുടെ ഭാഗമായാണ് പിഴയിട്ടത്. വ്യവസായ സ്ഥാപനങ്ങള്‍ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi industrial firm fined Dh25,000 for violating environmental regulations
Next Story