ഓപണ്‍ അത്ലറ്റിക് മീറ്റ്; ഓവറോള്‍ ട്രോഫി അബൂദബി ഇന്ത്യന്‍ സ്കൂളിന്
text_fieldsഅബൂദബി മലയാളി സമാജത്തിന്റെ യു.എ.ഇ ഓപണ്‍ അത്ലറ്റിക് മീറ്റ്
അബൂദബി: അബൂദബി മലയാളി സമാജത്തിന്റെ യു.എ.ഇ ഓപണ്‍ അത്ലറ്റിക് മീറ്റില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ഓവറോള്‍ ട്രോഫി അബൂദബി ഇന്ത്യന്‍ സ്കൂള്‍ നേടി.
സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിനാണ് രണ്ടാം സ്ഥാനം. അബൂദബി അത്ലറ്റിക് ക്ലബ് ഗ്രൗണ്ടില്‍ നടന്ന മത്സരം സമാജം രക്ഷാധികാരി ലൂയിസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി, സമാജം കോഓഡിനേഷന്‍ ചെയര്മാന് ബി. യേശുശീലന്‍, സ്പോര്‍ട്സ് സെക്രട്ടറി സുധീഷ് കൊപ്പം, ബാലവേദി പ്രസിഡന്റ് വൈദര്‍ശ് ബിനു, ട്രഷറര്‍ യാസിര്‍ അറാഫത്ത് എന്നിവർ സംസാരിച്ചു.
യു.എ.ഇയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 350ലേറെ കുട്ടികള്‍ പങ്കെടുത്ത കായികമേളയില്‍ വിവിധ വിഭാഗങ്ങളിലായി നവന് സുജിത്ത്, അഗത അജേഷ്, ഒമര്‍ സക്കറിയ, അലിന് ഇന്‍സാഫ്, ജയ് മണികണ്ഠന്, ലസ ഫാത്തിമ, എല്‍ട്ടന്‍ കെവിന്, ബാല സേതുമാധവന്, മുഹമ്മദ് റിയാദ്, ഷനല്‍ ലോബോ എന്നിവര്‍ വ്യക്തിഗത ചാമ്പ്യൻമാരായി.
കായികമേളക്ക് സമാജം ഭാരവാഹികളായ ടി.എം. നിസാര്‍, ഷാജികുമാര്‍, ഷാജഹാന് ഹൈദരലി, ഗോപകുമാര്‍, സൈജു പിള്ള, ഗഫൂര്‍ എടപ്പാള്‍, ജാസിര്‍, സാജന് ശ്രീനിവാസന്, മഹേഷ് എളനാട്, കെ.സി. ബിജു, വനിത വിഭാഗം ഭാരവാഹികളായ ലാലി സാംസണ്, ശ്രീജ പ്രമോദ്, നമിത സുനില്‍, ഷീന ഫാത്തിമ, ചിലു സൂസൻ മാത്യു, കോഓഡിനേഷന്‍ ഭാരവാഹികളായ എ.എം. അന്‍സാര്‍, സുരേഷ് പയ്യന്നൂര്‍, രെഖിന്‍ സോമന്, കെ.വി. ബഷീര്‍, വളന്റിയര്‍ ക്യാപ്റ്റന്‍ അഭിലാഷ് പിള്ള, വൈസ് കാപ്റ്റന്മാരായ രാജേഷ് കുമാര്‍ കൊല്ലം, ബിബിന്‍ ഷാനു, അനീഷ് ഭാസി, നാസര്‍ അല്ലങ്കോട്, ടോമിച്ചന്, രജീദ് പട്ടോളി, മനു കൈനകരി, ബിജു വാര്യര്‍, പ്രദീപ് പിള്ള, പ്രമോദ്, രഖിന് സോമന് എം.യു. ഇര്‍ഷാദ്, സിറാജുദ്ദീന് എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

