Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ഇ​ന്ത്യ​ൻ...

അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
cancel
camera_alt

അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ യു.​എ.​ഇ സ​ഹി​ഷ്ണു​താ സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്​​യാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യു.​എ.​ഇ സ​ഹി​ഷ്ണു​താ സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്​​യാ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​​ദ്ഘാ​ട​നം ചെ​യ്തു. സു​സ്ഥി​ര​മാ​യ ഭാ​വി​യു​ടെ അ​ടി​സ്ഥാ​നം വി​ദ്യാ​ഭ്യാ​സ​മാ​ണെ​ന്നും, ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ ന​ട​ത്തു​ന്ന​തെ​ന്നും ശൈ​ഖ്​ ന​ഹ്​​യാ​ൻ പ​റ​ഞ്ഞു.

യു.​എ.​ഇ​യും ഇ​ന്ത്യ​യും ത​മ്മി​ലെ മി​ക​ച്ച ആ​ത്മ​ബ​ന്ധ​ത്തി​ന്റെ പ്ര​തീ​ക​മാ​ണ് അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്കൂ​ളെ​ന്നും, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക്​ ഏ​റ്റ​വും മി​ക​ച്ച പി​ന്തു​ണ​യാ​ണ് യു.​എ.​ഇ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എം.​എ. യൂ​സു​ഫ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ർ​ഡ് അം​​ഗ​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​യാ​ണ് സ്കൂ​ൾ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തെ​ന്നും പ്ര​ശം​സ​നീ​യ​മെ​ന്നും ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്​​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ന്റെ​യും സൗ​ഹൃ​ദ​ത്തി​ന്റെ​യും പ്ര​തി​ഫ​ല​ന​മാ​ണ് അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്ന് എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വി​ന്റെ വെ​ളി​ച്ച​മേ​കാ​ൻ അ​വ​സ​ര​മേ​കി സ്കൂ​ളി​ന് ഭൂ​മി അ​നു​വ​ദി​ച്ച യു.​എ.​ഇ രാ​ഷ്ട്ര​പി​താ​വ് ശൈ​ഖ്​ സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ന്റെ വ​ലി​യ മ​ന​സ്സി​നെ എ​ക്കാ​ല​ത്തും ന​ന്ദി​യോ​ടെ പ്ര​വാ​സി സ​മൂ​​ഹം ഓ​ർ​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1975ൽ 59 ​കു​ട്ടി​ക​ളു​മാ​യി പ്ര​വ​ർ​ത്ത​നം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ന്ന് പ്ര​തി​വ​ർ​ഷം 5000ത്തോ​ളം കു‌​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, സാ​മൂ​ഹി​ക രം​​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്കൂ​ൾ കാ​മ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ എം​ബ​സി കൗ​ൺ​സി​ല​ർ ഡോ. ​ബാ​ലാ​ജി രാ​മ​സ്വാ​മി, ഐ.​ഐ.​ടി ഡ​ൽ​ഹി-​അ​ബൂ​ദ​ബി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ പ്ര​ഫ​സ​ർ ശാ​ന്ത​നു റോ​യ്, സി.​ബി.​എ​സ്.​ഇ ദു​ബൈ ഡ​യ​റ​ക്ട​ർ ഡോ. ​രാം ശ​ങ്ക​ർ, ജ​ഷ​ൻ​മാ​ൽ ​ഗ്രൂ​പ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ മോ​ഹ​ൻ ജ​ഷ​ൻ​മാ​ൽ, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്ങ്സ് എം.​ഡി അ​ദീ​ബ് അ​ഹ​മ്മ​ദ്, ലു​ലു സി.​ഇ.​ഒ സെ​യ്ഫി രൂ​പാ​വാ​ല, പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ബോ​ളി​വു​ഡ് പി​ന്ന​ണി ​ഗാ​യ​ക​നു​മാ​യ ബെ​ന്നി ദ​യാ​ൽ, സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ ശ​ര​ദ് ഭ​ണ്ഡാ​രി, എ​ജു​ക്കേ​ഷ​ൻ ഹെ​ഡ് ഷ​ബീ​ർ എം.​എം, പ്രി​ൻ​സി​പ്പ​ൽ ഋ​ഷി പ​ടേ​ഗാ​വ്ക​ർ തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolAbu DhabiGolden Jubilee CelebrationgulfUAE
News Summary - Abu Dhabi Indian School Golden Jubilee celebrations begin
Next Story