അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാരവാഹികൾക്ക് സ്വീകരണം
text_fieldsഅബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ പുതിയ ഭാരവാഹികൾക്ക് ഐ.സി.എഫ് നൽകിയ സ്വീകരണം
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെൻറർ പുതിയ ഭാരവാഹികൾക്ക് ഐ.സി.എഫ് സ്വീകരണം നൽകി. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ അബൂദബി റീജിയൻ പ്രസിഡന്റ് ഹംസ അഹ്സനി അധ്യക്ഷതവഹിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട അബ്ദു റഊഫ് അഹ്സനി, അഡ്വ. മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടൻ, വി.പി.കെ അബ്ദുല്ല, അബ്ദുല്ല അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. ഹമീദ് പരപ്പ, പി.വി അബൂബക്കർ മൗലവി, ഹമീദ് ഈശ്വരമംഗംലം, സിദ്ദീഖ് അൻവരി, ഷാഫി പട്ടുവം, അബ്ദുൽ നാസർ കൊടുവള്ളി, എസ്.എം കടവല്ലൂർ, ഇബ്രാഹിംകുട്ടി, ഷംസുദ്ദീൻ ഹാജി, അബ്ദുസ്സലാം ശാമിൽ ഇർഫാനി, സിദ്ദീഖ് മുക്കം, ജബ്ബാർ അമാനി, ഇഖ്ബാൽ മുസ്ല്യാർ, അബ്ദുൽ നാസർ തൃക്കരിപ്പൂർ, ലത്തീഫ് ഹാജി തുടങ്ങിയ ഐ.സി.എഫ് നേതാക്കളും സംബന്ധിച്ചു. ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു. അയ്യൂബ് കൽപകഞ്ചേരി സ്വാഗതവും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

