അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍; പി. ബാവഹാജി വീണ്ടും പ്രസിഡന്‍റ്
text_fieldsഅബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ 2022-23ലേക്കുള്ള പുതിയ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. സെന്‍ററില്‍ നടന്ന അമ്പതാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, നസീം ബാഖവി എന്നിവർ സംസാരിച്ചു.
സാബിര്‍ മാട്ടൂല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബി.സി. അബൂബക്കര്‍ വരവുചെലവ് കണക്കും അബ്ദുല്ല നദ്‌വി 2022-23 വര്‍ഷത്തെ ബജറ്റും അവതരിപ്പിച്ചു. ചീഫ് ഇലക്ഷന്‍ ഓഫിസര്‍ റസാക്ക് ഒരുമനയൂര്‍, അസി. ഓഫിസര്‍മാരായ ആലം മാടായി, അബ്ദുല്‍ വഹാബ് ഹുദവി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബൂദബി കമ്യൂണിറ്റി െഡവലപ്‌മെന്‍റ് മേധാവികളായ ഉമര്‍ അല്‍ മന്‍സൂരി, മുഹമ്മദ് അല്‍ മുഹര്‍ബി, റാശിദ് അല്‍ ഹുസ്‌നി, അഹ്മദ് അബ്ദുല്‍ ഹാദി എന്നിവര്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നല്‍കി. 2004 മുതല്‍ തുടര്‍ച്ചയായി 18 തവണയാണ് പി. ബാവ ഹാജി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്നത്. മലപ്പുറം ജില്ലയിലെ പൊന്നാനി കക്കിടിപ്പുറം സ്വദേശിയായ ബാവഹാജി 12 തവണ ഇസ്‌ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണയും ജനറല്‍ സെക്രട്ടറിയായിരുന്ന തിരൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ ടി.കെ. അബ്ദുല്‍ സലാമിനെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത പുഷ്പഗിരി സ്വദേശിയായ എ.വി. ശിഹാബുദ്ദീന്‍ പരിയാരമാണ് പുതിയ ട്രഷറര്‍. സിംസാറുല്‍ ഹഖ് ഹുദവി, എം. ഹിദായത്തുല്ല, അബ്ദുല്ല നദ്‌വി, മുസ്തഫ വാഫി, അഷ്‌റഫ് നജാത്ത്, സലീം നാട്ടിക, ഹാരിസ് ബാഖവി, ശിഹാബുദീന്‍ പാലക്കാട്, മുഹമ്മദലി അബ്ദുല്‍ അസീസ്, ഇസ്മായില്‍ പാലക്കോട്, ഹനീഫ പടിഞ്ഞാര്‍ മൂല, സിദ്ധീഖ് എളേറ്റില്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. അബൂദബി കെ.എം.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, അബൂദബി സുന്നി സെന്‍റര്‍ ചെയര്‍മാന്‍ ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, എം.പി.എം. റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

