Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ വില്ലയ്ക്ക് തീപ്പിടിച്ച് ആറ്​ മരണം; രണ്ടുപേരുടെ നില ഗുരുതരം

text_fields
bookmark_border
അബൂദബിയില്‍ വില്ലയ്ക്ക് തീപ്പിടിച്ച് ആറ്​ മരണം; രണ്ടുപേരുടെ നില ഗുരുതരം
cancel

അബൂദബി: എമിറേറ്റിലെ ഈസ്റ്റ് അല്‍ വത്ബ മേഖലയില്‍ വില്ലയ്ക്ക് തീപ്പിടിച്ച് ആറുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. അല്‍ വത്ബ അല്‍ മുആസസ് മേഖലയില്‍ തിങ്കളാഴ്ചയാണ് അപകടം. തീ പടര്‍ന്നുപിടിക്കുമ്പോള്‍ വീടിനുള്ളിലായിരുന്നു മരിച്ചവരും പരിക്കേറ്റവരും. വിവരമറിഞ്ഞ് കുതിച്ചെത്തിയ അബൂദബി സിവില്‍ ഡിഫൻസാണ് തീ കെടുത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തി ഏവരെയും പുറത്തെത്തിക്കുകയും ചെയ്തത്.

പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. അഞ്ചുപേര്‍ക്ക് നിസാര പരിക്കുകളാണുള്ളതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച സിവില്‍ ഡിഫന്‍സ് പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് നല്‍കുന്ന വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi house fire; 6 dead
Next Story