Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോട്ടൽ അടിപിടി കേസ്: എട്ടു പ്രതികളുടെ ശിക്ഷ ഇളവുചെയ്തു; ഒന്നര ലക്ഷം ദിർഹം വീതം പിഴ ഒടുക്കണം

text_fields
bookmark_border
ഹോട്ടൽ അടിപിടി കേസ്: എട്ടു പ്രതികളുടെ ശിക്ഷ ഇളവുചെയ്തു; ഒന്നര ലക്ഷം ദിർഹം വീതം പിഴ ഒടുക്കണം
cancel

അബൂദബി: ഹോട്ടലിന് മുന്നിൽ പരസ്യമായി അടിപിടിയുണ്ടാക്കുകയും ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ക്രമസമാധാന ലംഘനം നടത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട എട്ടു പ്രതികളുടെ ശിക്ഷ അബൂദബി ക്രിമിനൽ കോടതി ഇളവുചെയ്തു. പ്രതികൾ തമ്മിൽ ഒത്തുതീർപ്പിലാവുകയും പരസ്പരമുള്ള പരാതികൾ പിൻവലിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ശിക്ഷ കുറച്ചത്. ശിക്ഷാ ഇളവ് അനുവദിച്ച കോടതി, പ്രതികൾ ഓരോരുത്തരും 1,50,000 ദിർഹം വീതം പിഴയടക്കാൻ ഉത്തരവിട്ടു.

പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരയായ വ്യക്തി അബൂദബി സർക്കാറിന് അപ്പീൽ നൽകിയതും കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ അവസാനിച്ചതും കണക്കിലെടുത്താണ് ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ കോടതി പുതിയ വിധി വ്യക്തമാക്കിയത്.

ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന നിയമപരമായ ചട്ടക്കൂടുകൾക്ക് വിധേയമായും കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് പൂർണമായും പരിഗണിച്ചുമാണ് ഈ വിധി.

മുമ്പ്​ ഈ കേസിൽ വിധി പ്രസ്താവിച്ചപ്പോൾ പൊതുസുരക്ഷ തകർക്കൽ, ജനങ്ങളിൽ ഭീതി പരത്തൽ, ആളുകളുടെ ജീവന് ഭീഷണിയുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ആറുപേരെയും, ഐ.ടി സംവിധാനങ്ങൾ ഉപയോഗിച്ച് അടിപിടിയുടെ ദൃശ്യങ്ങൾ പകർത്തി ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് രണ്ടുപേരെയുമായിരുന്നു കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abu Dhabi Hotel Brawl
Next Story