പൊതുഗതാഗത ഗുണനിലവാരം; ആഗോളതലത്തില്‍ അബൂദബിക്ക് നേട്ടം
text_fieldsഅബൂദബി: പൊതുഗതാഗത ഗുണനിലവാരത്തില്‍ ആഗോളതലത്തില്‍ അബൂദബിക്ക് നാലാം സ്ഥാനമെന്ന് അബൂദബി നഗര, ഗതാഗത വകുപ്പ്.
അബൂദബി നിവാസികള്‍ക്കിടയില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നഗര, ഗതാഗത വകുപ്പ് നടത്തിയ സമഗ്രപഠനത്തില്‍ പങ്കാളികളായ താമസക്കാരില്‍ 88 ശതമാനവും എമിറേറ്റിന്റെ പൊതുഗതാഗത സേവനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാന്‍സിറ്റ് (എ.ആര്.ടി) സംവിധാനത്തിനാണ് താമസക്കാരുടെ ഏറെ പ്രശംസ ലഭിച്ചത്. ഇതിനു പുറമെ നിശ്ചയദാര്‍ഢ്യ ജനങ്ങളെ ഉള്‍ക്കൊള്ളുന്ന വിധം പൊതുഗതാഗത വാഹനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും അഭിനന്ദിക്കപ്പെട്ടു.
എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും സുസ്ഥിരത, സുരക്ഷ എന്നിവക്ക് മുന്‍ഗണന നല്കി ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച ലോകോത്തര റോഡ് ശൃംഖലയാണ് എമിറേറ്റിനുള്ളത്.
പ്രധാന ഗതാഗത പ്രകടന സൂചകങ്ങളില്‍ ആഗോളതലത്തില്‍ മികച്ച 20 നഗരങ്ങളില്‍ അബൂദബി സ്ഥിരമായി ഇടം പിടിക്കുന്നുമുണ്ട്. വൈവിധ്യമാര്‍ന്നതും സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കിക്കൊണ്ട് അബൂദബി പൊതുഗതാഗതത്തിൽ ഏറ്റവും മികച്ച മാതൃകയാണ് സ്ഥാപിക്കുന്നത്.
ആധുനിക പൊതു ബസുകള്‍, സമുദ്ര ഗതാഗത സേവനങ്ങള്‍, ടാക്സികള്‍ എന്നിവയുടെ സമഗ്ര ശൃംഖല എമിറേറ്റിലുണ്ട്. ഇതിനു പുറമെ അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും അധികാരികള്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നു.
മെട്രോ, റെയില്‍വേ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന ദീര്‍ഘകാല അടിസ്ഥാന സൗകര്യ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അതോടൊപ്പം നവീന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഓരോ സംവിധാനങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രൂപത്തിൽ വികസിപ്പിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

