Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right1.1 ബില്യൺ ദിർഹമി​െൻറ...

1.1 ബില്യൺ ദിർഹമി​െൻറ ഭവനവായ്പ എഴുതിത്തള്ളി അബൂദബി സർക്കാർ

text_fields
bookmark_border
1.1 ബില്യൺ ദിർഹമി​െൻറ ഭവനവായ്പ എഴുതിത്തള്ളി അബൂദബി സർക്കാർ
cancel

അ​ബൂ​ദ​ബി: ബ​ലി​പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് 1.1 ബി​ല്യ​ൺ ദി​ർ​ഹ​മി​െൻറ ഭ​വ​ന​വാ​യ്പ-​തി​രി​ച്ച​ട​വ് അ​ബൂ​ദ​ബി സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി. അ​ബൂ​ദ​ബി​യി​ലെ 803 ഇ​മാ​റാ​ത്തി​ക​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യെ​ന്ന് അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫി​സ് വെ​ളി​പ്പെ​ടു​ത്തി. സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെ​യും വാ​യ്പ നി​ല​നി​ൽ​ക്കെ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യു​മാ​ണ് തി​രി​ച്ച​ട​വി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത്. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ജ​നു​വ​രി മു​ത​ൽ 3.31 ബി​ല്യ​ൺ ദി​ർ​ഹ​മാ​ണ് ഭ​വ​ന​വാ​യ്പ​യാ​യി പൗ​ര​ന്മാ​ർ​ക്ക് അ​ബൂ​ദ​ബി​യി​ൽ വി​ത​ര​ണം ചെ​യ്ത​ത്.

യു.​എ.​ഇ​യി​ൽ കു​റ​ഞ്ഞ​ത് 15 വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്തി​രു​ന്ന​വ​രും 10 വ​ർ​ഷ​മോ അ​തി​ൽ കൂ​ടു​ത​ലോ താ​മ​സി​ച്ച​വ​രു​മാ​യ ഇ​മ​റാ​ത്തി​ക​ൾ​ക്ക് സ​ർ​ക്കാ​റി​ൽ​നി​ന്ന് ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് സ്ഥ​ല​മോ വീ​ടോ വാ​ങ്ങു​ന്ന​തി​ന് അ​ഞ്ചു ല​ക്ഷം മു​ത​ൽ 22.5 ല​ക്ഷം ദി​ർ​ഹം വ​രെ വാ​യ്പ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഈ ​വാ​യ്പ​ത്തു​ക അ​വ​രു​ടെ ജീ​വി​ത​കാ​ല​ത്തി​നു​ള്ളി​ൽ തി​രി​ച്ച​ട​ച്ചാ​ൽ മ​തി. ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം ചി​ല​പ്പോ​ൾ ഇ​ത് ഒ​ഴി​വാ​ക്കാം. സാ​ധാ​ര​ണ​ഗ​തി​യി​ൽ സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​വ​രെ​യും കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള ഇ​മ​റാ​ത്തി​ക​ളെ​യു​മാ​ണ് വാ​യ്പ തി​രി​ച്ച​ട​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത്. ശൈ​ഖ് സാ​യി​ദ് ഭ​വ​ന വാ​യ്​​പാ​പ​ദ്ധ​തി​ക്കു​പു​റ​മെ അ​ബൂ​ദ​ബി ഹൗ​സി​ങ് അ​തോ​റി​റ്റി​യാ​ണ് സ്വ​ദേ​ശി​ക​ൾ​ക്ക് ഭ​വ​ന​വാ​യ്പ ബ​ദ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabihousing loan
News Summary - Abu Dhabi government writes off 1.1 billion dirham housing loan
Next Story