രണ്ടാംപാദത്തിൽ അബൂദബി ജി.ഡി.പി വളർന്നത് 3.8 ശതമാനം
text_fieldsഅബൂദബി: ഈ വർഷം രണ്ടാം പാദത്തില്‍ അബൂദബിയുടെ മൊത്ത ആഭ്യന്തര ഉൽപാദനം 30,630 കോടി ദിര്‍ഹമായി ഉയര്‍ന്നുവെന്ന് അബൂദബി സ്റ്റാറ്റിസ്റ്റിക്സ് കേന്ദ്രം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്.2024ലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അബൂദബിയുടെ എണ്ണയിതര സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. രണ്ടാം പാദത്തില്‍ ഇതാദ്യമായി മൊത്തം ജി.ഡി.പിയുടെ 56.8 ശതമാനവും എണ്ണയിതര മേഖലയിൽനിന്നാണ്.
അബൂദബിയുടെ സാമ്പത്തിക വൈവിധ്യവത്കരണമാണ് ഈ നേട്ടം അടിവരയിട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2025ന്റെ ആദ്യപാദത്തില്‍ 3.63 ശതമാനം വളര്‍ച്ചയോടെ ജി.ഡി.പി 59,740 കോടി ദിര്‍ഹമായി ഉയര്‍ന്നിരുന്നു. 6.37 ശതമാനം വളര്‍ച്ചയാണ് ആദ്യപാദത്തിൽ എണ്ണയിതര രംഗം നേടിയത്.വൈവിധ്യവത്കരണം, മത്സരക്ഷമത, നവീകരണം എന്നിവയില്‍ ശ്രദ്ധിച്ചുള്ള ദീര്‍ഘകാല നയമാണ് എമിറേറ്റിന്റെ സ്ഥിരതയുള്ള വളര്‍ച്ചക്ക് കാരണമെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് അഹമ്മദ് ജാസിം അല്‍ സാബി പറഞ്ഞു.
2025ലെ രണ്ടാം പാദത്തില്‍ ഉല്പാദനം, നിര്‍മാണം, സാമ്പത്തികം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയിലൂടെ അബൂദബിയുടെ എണ്ണയിതര രംഗം 6.6 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വ്യവസായ തന്ത്രങ്ങളുടെ പിന്തുണയോടെ ഉൽപാദന മേഖലയാണ് റെക്കോഡ് വളര്‍ച്ച നേടിയത്. നിര്‍മാണ മേഖല 10 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചു. സാമ്പത്തിക, ഇന്‍ഷുറന്‍സ് രംഗത്തിന് 10 ശതമാനത്തിലേറെയാണ് വളര്‍ച്ചയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

