Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിനാൻസിന്‍റെ 650 കോടി ഡോളറിന്‍റെ ആസ്തി മരവിപ്പിക്കാൻ അബൂദബി കോടതിയുടെ ഉത്തരവ്

text_fields
bookmark_border
UAE
cancel

അബൂദബി: ക്രിപ്റ്റോകറൻസി സ്ഥാപനമായ ബിനാൻസിന്‍റെ 650 കോടി ഡോളറിന്‍റെ ആഗോള ആസ്തി മരവിപ്പിക്കാൻ അബൂദബി കോടതിയുടെ ഉത്തരവ്. നഷ്ടപ്പെട്ട ഡിജിറ്റൽ ആസ്തികൾ കണ്ടെത്താനും, തിരിച്ചുപിടിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഉത്തരവ്. കഴിഞ്ഞമാസം സുരക്ഷാ വീഴ്ചയെ തുടർന്ന് നഷ്ടപ്പെട്ട ക്രിപ്റ്റോ ആസ്തികൾ കണ്ടെത്താൻ ഉത്തരവ് സഹായിക്കുമെന്ന് ബിനാൻസ് അധികൃതർ പറഞ്ഞു. അബൂദബി ഗ്ലോബർ മാർക്കറ്റ് കോടതി ജഡ്ജി ജസ്റ്റിസ് വില്യം സ്റ്റോണാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സൈബർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് സംശയിക്കുന്ന വ്യക്തികൾക്കെതിരെയാണ് നടപടി. മോഷ്ടിക്കപ്പെട്ട ഡിജിറ്റൽ ആസ്തികൾ പ്രതികൾ കൈമാറ്റം ചെയ്യുന്നത് തടയാൻ ഉത്തരവ് സഹായിക്കുമെന്ന് ബിനാൻസ് അറിയിച്ചു. മോഷ്ടിക്കപ്പെട്ട ആസ്തികൾ സൂക്ഷിച്ചിരിക്കുന്നതായി സംശയിക്കുന്ന ഏകദേശം 26,000 ക്രിപ്റ്റോകറൻസി വാലറ്റ് വിലാസങ്ങൾ തിരിച്ചറിഞ്ഞതാണ് കോടതി നടപടിയിലെ പ്രധാന സവിശേഷത. ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ആസ്തി മരവിപ്പിക്കൽ ഉത്തരവുകളിലൊന്നാണ് അബൂദബി ഗ്ലോബൽ മാർക്കറ്റ് കോടതിയുടേതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മോഷ്ടിക്കപ്പെട്ട ക്രിപ്റ്റോകറൻസി വീണ്ടെടുക്കുന്നതിനായി ആസ്തികൾ കൈമാറാൻ നിർദേശിക്കുന്നതുൾപ്പെടെയുള്ള ഇടക്കാല ഉത്തരവുകളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ 29 നാണ് സുരക്ഷാവീഴ്ചയെ തുടര്ന്ന് ബിനാൻസിന്‍റെ ഡിജിറ്റൽ അസറ്റുകൾ കൊള്ളയടിക്കപ്പെട്ടത്.

ആസ്തികൾ വീണ്ടെടുക്കാനുള്ള നടപടികൾ തുടരുമ്പോഴും, ഒക്ടോബർ 29ലെ ആക്രമണത്തിൽ ബാധിക്കപ്പെട്ട ഉപഭോക്താക്കളുടെ ആസ്തികൾ പൂർണമായും നികത്തിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ബിനാൻസ് അറിയിച്ചു. സാമ്പത്തിക പ്രത്യാഘാതങ്ങൾ കമ്പനി നേരിട്ടുവെങ്കിലും ആക്രമണകാരികൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകും. നിയമപരമായി ലഭ്യമായ എല്ലാ വഴികളും ഉപയോഗിച്ച് മോഷണം പോയ ഫണ്ടുകൾ വീണ്ടെടുക്കുമെന്നും ആക്രമണകാരികളുടെ കൈകളിൽ പണം എത്താതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും ബിനാൻസ് ഡെപ്യൂട്ടി ജനറൽ കൗൺസെൽ ഡുഗൻ ബ്ലിസ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abu Dhabi Freezes Binance
Next Story