Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ ഫ്രീലാന്‍സ് ലൈസന്‍സുകളില്‍ 224 ശതമാനം വര്‍ധന

text_fields
bookmark_border
അബൂദബിയില്‍ ഫ്രീലാന്‍സ് ലൈസന്‍സുകളില്‍ 224 ശതമാനം വര്‍ധന
cancel

അബൂദബി: എമിറേറ്റിലെ വ്യവസായ, ഫ്രീലാന്‍സ് മേഖലകളുടെ വിപുലീകരണത്തിന് പിന്നാലെ എമിറേറ്റില്‍ പുതിയ സാമ്പത്തിക ലൈസന്‍സുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2026ന്‍റെ ആദ്യ പകുതിയില്‍ പുതുതായി അനുവദിച്ച സാമ്പത്തിക ലൈസന്‍സുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അഞ്ചു ശതമാനം വര്‍ധിച്ചതായി അബൂദബി രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ കാലയളവില്‍ പുതുക്കിയ ലൈസന്‍സുകളുടെ എണ്ണത്തിലും അഞ്ച് ശതമാനം വര്‍ധനവുണ്ടായി. പരസ്യങ്ങള്‍ക്കായുള്ള പെര്‍മിറ്റുകള്‍ 14 ശതമാനം ഉയര്‍ന്നു. ബിസിനസ് മേഖലയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് എ.ഡി.ആര്‍.എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനീഫ് അല്‍ മന്‍സൂരി വ്യക്തമാക്കി.

2025ലെ ആദ്യ പകുതിയെ അപേക്ഷിച്ച് ഫ്രീലാന്‍സര്‍ ലൈസന്‍സുകള്‍ 224 ശതമാനമാണ് വര്‍ധിച്ചത്. പുതിയ ക്രാഫ്റ്റുകളും തൊഴില്‍ ലൈസന്‍സുകളും 136 ശതമാനവും മൊബ്ദിയ ലൈസന്‍സുകള്‍ 10 ശതമാനവും താജര്‍ അബൂദബി വിഭാഗം എട്ടുശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഇതിനുപുറമെ വാണിജ്യ ലൈസന്‍സുകളില്‍ നാലുശതമാനത്തിന്‍റെ വര്‍ധനവുണ്ടായി.

വ്യവസായ രംഗവും മികച്ച പുരോഗതി പ്രകടമാക്കി. ആകെ 90 വ്യവസായ ലൈസന്‍സുകള്‍ നിര്‍മാണ ഘട്ടത്തിലേക്ക് കടന്നപ്പോള്‍, 61 എണ്ണം നിര്‍മാണം പൂര്‍ത്തിയാക്കി ഉൽപാദനം ആരംഭിച്ചു. 10.6 കോടി ദിര്‍ഹമിലധികം നിക്ഷേപമാണ് ഈ 151 ലൈസന്‍സുകള്‍ വഴി എത്തിയത്. പശ്ചിമേഷ്യന്‍ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും വാണിജ്യ പ്രവര്‍ത്തനങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് എ.ഡി.ഡി.ഇ.ഡി അണ്ടര്‍ സെക്രട്ടറി ഹമദ് സയാഹ് അല്‍ മസ്‌റൂയി അഭിപ്രായപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi freelance licenses surge 224%
Next Story