Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right700ലേറെ പേർക്ക്​ യാത്ര...

700ലേറെ പേർക്ക്​ യാത്ര സാധ്യമാക്കി അബൂദബി

text_fields
bookmark_border
700ലേറെ പേർക്ക്​ യാത്ര സാധ്യമാക്കി അബൂദബി
cancel

അബൂദബി: മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ അടിയന്തര പ്രവർത്തനങ്ങളിലൂടെ 700ലേറെ പേരുടെ യാത്ര സാധ്യമാക്കിയതായി അബൂദബി. മേഖലയില്‍ നടന്നുവരുന്ന സംഭവവികാസങ്ങളും എമിറേറ്റിലെ താമസക്കാരില്‍ അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നിരീക്ഷിക്കാന്‍ എമര്‍ജന്‍സീസ്, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റ്​ സംവിധാനം എല്ലാ ദിവസവും പ്രാദേശിക സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അവശ്യ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തുകയും അബൂദബിയിലെ ദൈനംദിന ജീവിതത്തിന്‍റെ സ്ഥിരത നിലനിര്‍ത്തുകയുമാണ്​ ലക്ഷ്യം. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ വിശകലനം ചെയ്യുക, സമീപകാല സംഭവവികാസങ്ങള്‍ വിലയിരുത്തുക, പ്രവർത്തന നടപടികളും അവയുടെ ഫലങ്ങളും അവലോകനം ചെയ്യുക, പങ്കാളികളായ സ്ഥാപനങ്ങളിലുടനീളമുള്ള വിഭവങ്ങളുടെയും പ്രവര്‍ത്തന ശേഷികളുടെയും സന്നദ്ധത പരിശോധിക്കുക തുടങ്ങിയവയും യോഗങ്ങളിൽ ചർച്ച ചെയ്തു. തുടർന്ന്​ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ്​ അസാധാരണ നീക്കത്തിലൂടെ 700ലേറെ പേരുടെ യാത്ര സാധ്യമാക്കിയത്.

യുദ്ധ സാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും വ്യോമപാതകൾ അടയ്ക്കുകയും ചെയ്തതടക്കമുള്ള തടസ്സങ്ങള്‍ക്കിടെയായിരുന്നു ഈ നീക്കം. പ്രാദേശിക സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുന്നതിനും എമിറേറ്റില്‍ അവയുടെ ആഘാത സാധ്യത വിലയിരുത്തുന്നതിനും ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ നിരീക്ഷണ ചട്ടക്കൂടിന്‍റെ ഭാഗമാണ് ദൈനംദിന യോഗങ്ങളെന്ന് അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും അബൂദബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്​ ടീം മേധാവിയുമായ മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈതൂണ്‍ അല്‍ മുഹൈരി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabitravelsfacilitate700 people
News Summary - Abu Dhabi facilitates travel for over 700 people
Next Story