Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ 'ഹദ്‌റ' പരമ്പരാഗത മത്സ്യബന്ധന സീസണ്‍ ഒക്ടോബര്‍ 31 വരെ നീട്ടി

text_fields
bookmark_border
അബൂദബിയില്‍ ഹദ്‌റ പരമ്പരാഗത മത്സ്യബന്ധന സീസണ്‍ ഒക്ടോബര്‍ 31 വരെ നീട്ടി
cancel

അബൂദബി: അബൂദബി തീരങ്ങളില്‍ പരമ്പരാഗത രീതിയിലുള്ള കൂട് വലകള്‍ (അല്‍ ഹദ്‌റ) ഉപയോഗിച്ചുള്ള മത്സ്യബന്ധന സീസണ്‍ ഒക്ടോബര്‍ 31 വരെ നീട്ടി അബൂദബി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി.) നിര്‍ദേശം പുറപ്പെടുവിച്ചു. അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും പരിസ്ഥിതി ഏജന്‍സി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി. സപ്തംബര്‍ 30ന് അവസാനിക്കേണ്ടിയിരുന്ന സീസണാണ് ഒരു മാസം കൂടി നീട്ടി നല്‍കിയത്.

അല്‍ ദഫ്ര മുതല്‍ അബൂദബി നഗരത്തിന്റെ കിഴക്കന്‍ തീരങ്ങള്‍ വരെയുള്ള ഹദ്‌റ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.

അബൂദബിയിലെ സുസ്ഥിര മത്സ്യസമ്പത്ത് സൂചിക 2018ല്‍ കേവലം 8 ശതമാനമായിരുന്നത് 2025 അവസാനത്തോടെ 100 ശതമാനത്തിലെത്തി. അബൂദബി കടലിലെ പ്രധാന വാണിജ്യ മത്സ്യങ്ങളുടെ ലഭ്യത പൂര്‍ണമായും സുസ്ഥിരമായ അളവിലേക്ക് തിരികെയെത്തിയെന്ന് സയന്റിഫിക് സര്‍വേകള്‍ വ്യക്തമാക്കുന്നു. മുമ്പ് വംശനാശഭീഷണി നേരിട്ടിരുന്ന നൈസര്‍. യാനിം, സുറൈദി തുടങ്ങിയ പ്രധാന ആഴക്കടല്‍/തീരദേശ മത്സ്യങ്ങളുടെ അളവിലും വലുപ്പത്തിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തീരദേശത്തെ ശാന്തമായ വെള്ളത്തില്‍ സ്ഥാപിക്കുന്ന പരമ്പരാഗത വേലി പോലുള്ള കെണികളാണ് 'ഹദ്‌റ'.

പ്രകൃതിക്കും മത്സ്യസമ്പത്തിനും കോട്ടം തട്ടാത്ത രീതിയാണിതെന്ന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സീസണ്‍ നീട്ടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi extends Hadra fishing season until October 31
Next Story