Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയില്‍ 'ചൈല്‍ഡ്...

അബൂദബിയില്‍ 'ചൈല്‍ഡ് സെന്‍റര്‍' പ്രവര്‍ത്തനം വിപുലീകരിക്കുന്നു

text_fields
bookmark_border
അബൂദബിയില്‍ ചൈല്‍ഡ് സെന്‍റര്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു
cancel

അബൂദബി: എമിറേറ്റിലെ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ക്ഷേമവും വര്‍ധിപ്പിക്കാന്‍ ഫാമിലി കെയര്‍ അതോറിറ്റിയുടെ (എഫ്.സി.എ.) കീഴിലുള്ള 'ചൈല്‍ഡ് സെന്റര്‍' പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. വിവിധ പങ്കാളികളുമായി സഹകരിച്ച് സംയോജിത സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും സുസ്ഥിരത ഉറപ്പാക്കാനുമാണ് സെന്റര്‍ ലക്ഷ്യമിടുന്നത്.

സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, കാര്യക്ഷമത വര്‍ധിപ്പിക്കുക, കൂടുതല്‍ ആളുകളിലേക്കു സഹായം എത്തിക്കുക എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് അതോറിറ്റി നടപ്പാക്കിവരുന്നത്. ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ പ്രത്യേക സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഏകീകൃത കേന്ദ്രമായാണ് ചൈല്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലെ ദ്രുതഗതിയിലുള്ള ഇടപെടല്‍, വിവരങ്ങളുടെ രഹസ്യാത്മകത, ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം എന്നിവ ഉറപ്പുവരുത്തുന്നുണ്ട്.

ഓരോ കേസും സ്വീകരിക്കുന്നതു മുതല്‍ കൃത്യമായ വിലയിരുത്തലുകള്‍ നടത്തി കര്‍മപദ്ധതികള്‍ തയാറാക്കും. മികച്ച പ്രൊഫഷനല്‍ മാനണ്ഡങ്ങളോടെ കേസ് വിജയകരമായി പൂര്‍ത്തീകരിക്കുന്നതുവരെ ആവശ്യമായ നിരീക്ഷണവും പിന്തുണയും ചൈല്‍ഡ് സെന്റര്‍ ഉറപ്പാക്കുന്നുണ്ട്.

കുട്ടികളുടെ സംരക്ഷണം, പരിചരണം, നിയമപാലനം, വൈദ്യ മനശാസ്ത്ര പിന്തുണ എന്നീ മേഖലകളിൽ അടിയന്തര നടപടികള്‍ കൂടുതല്‍ എളുപ്പമാക്കും. എമിറേറ്റിന്റെ വിവിധ മേഖലകളിലേക്ക് കേന്ദ്രത്തിന്റെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ എല്ലാ കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും സംരക്ഷണവും പിന്തുണയും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiChildrengulfUAEcenters
News Summary - Abu Dhabi expands 'Child Center' operations
Next Story