യാത്രക്കാർക്ക് ഇഫ്താർ കിറ്റുമായി അബൂദബി കസ്റ്റംസ്
text_fieldsഎമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നോമ്പുതുറ സംരംഭത്തില് അബൂദബി കസ്റ്റംസും പങ്കാളികളായപ്പോൾ
അബൂദബി: എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നോമ്പുതുറ സംരംഭത്തില് പങ്കാളികളായി കസ്റ്റംസ് ജീവനക്കാര് അല് ഐനിലെ ട്രാഫിക് ലൈറ്റ് കേന്ദ്രങ്ങളില് വാഹനയാത്രികര്ക്ക് നോമ്പുതുറ വിഭവങ്ങള് വിതരണം ചെയ്തു. ഇഫ്താര് സമയത്ത് റോഡ് സുരക്ഷ വര്ധിപ്പിക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്ത്വത്തിന്റെയും പ്രതിബദ്ധതയുടെയും ഭാഗമായിട്ടായിരുന്നു നടപടി.
വിശുദ്ധ മാസത്തില് ഐക്യദാര്ഢ്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു റെഡ് ക്രസന്റ് ഇത്തരമൊരു പരിപാടിക്കു നേതൃത്വം നല്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

