അബൂദബി സി.എസ്.ഐ ദേവാലയം തുറന്നു
text_fieldsഅബൂദബിയില്‍ സി.എസ്.ഐ ചര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങിന് മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാൻ മുഖ്യ കാര്‍മികത്വം വഹിക്കുന്നു
അബൂദബി: എമിറേറ്റില്‍ നിര്‍മാണം പൂര്‍ത്തിയായ സി.എസ്.ഐ ചര്‍ച്ച് വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.
അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയില്‍ ബാപ്സ് ഹിന്ദു മന്ദിറിന് എതിര്‍വശത്തെ 4.37 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയായ ദേവാലയത്തിന്റെ ഉദ്ഘാടനം മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യ കാര്‍മികത്വത്തിലാണ് നടന്നത്.
അബൂദബി എമിറേറ്റിലെ കള്‍ചറല്‍ ഡിപ്പാര്‍ട്മെന്റില്‍ നിന്നുള്ള അധികൃതരും ക്ഷണിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. എല്ലാ ഞായറാഴ്ചകളിലും പൊതു ആരാധന ഉണ്ടായിരിക്കും.

