അബൂദബി സി.എസ്.ഐ ദേവാലയം ഇന്ന് തുറക്കും
text_fieldsഅബൂദബി: എമിറേറ്റില് നിര്മാണം പൂര്ത്തിയായ സി.എസ്.ഐ ചര്ച്ച് ഏപ്രില് 28 ഞായറാഴ്ച വിശ്വാസികള്ക്കായി തുറന്നുകൊടുക്കുമെന്ന് ഭാരവാഹികള് വാര്ത്തസമ്മേളനത്തില് അറിയിച്ചു. അബൂദബി-ദുബൈ ഹൈവേയില് അബൂമുറൈഖയില് ബാപ്സ് ഹിന്ദു മന്ദിറിന് എതിര്വശത്തെ 4.37 ഏക്കറിലാണ് ദേവാലയം നിര്മിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടികള്ക്ക് മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയില് സാബു കോശി ചെറിയാന് മുഖ്യകാര്മികത്വം നിര്വഹിക്കും. അബൂദബി എമിറേറ്റിലെ കള്ചറല് വകുപ്പില്നിന്നുള്ള അധികൃതരും ക്ഷണിതാക്കളും പരിപാടിയില് പങ്കെടുക്കും. തുടര്ന്നുള്ള എല്ലാ ഞായറാഴ്ചകളിലും പൊതു ആരാധന ഉണ്ടായിരിക്കുമെന്നും ചര്ച്ച് ഭാരവാഹികള് അറിയിച്ചു.
വാര്ത്തസമ്മേളനത്തില് മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയില് സാബു കോശി ചെറിയാന്, സി.എസ്.ഐ പാരിഷ് വികാരി ലാല്ജി എം. ഫിലിപ്പ്, വൈസ് പ്രസിഡന്റ് റെജി ജോണ്, സെക്രട്ടറി ജോണ്സണ് തോമസ്, ചെറിയാന് വര്ഗീസ്, ജോര്ജ് മാത്യു, ബിജു ജോണ് എന്നിവര് പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

