പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അബൂദബി കിരീടാവകാശി
text_fieldsഅബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും ഇന്ത്യൻ പ്രധാനമന്ത്രി
അബൂദബി: അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്ത്യൻ പ്രധാനമന്ത്രി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സാമ്പത്തിക പുരോഗതിക്കായി പുതിയ പങ്കാളിത്തങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. അബൂദബി കിരീടാവകാശിയെയും അദ്ദേഹത്തോടൊപ്പമുള്ള യു.എ.ഇ പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമായി സ്വീകരിച്ചു.
കൂടിക്കാഴ്ചയുടെ തുടക്കത്തിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാശന്‍റ ആശംസകൾ അബൂദബി കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ഇന്ത്യക്കും ജനങ്ങൾക്കും തുടർച്ചയായ പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്‍റിനുള്ള ആശംസകളും അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്നിവയുടെ പശ്ചാത്തലത്തിൽ വിവിധ മേഖലകളിലെ സഹകരണവും വികസനവും യോഗം വിലയിരുത്തി. ഉഭയകക്ഷി താൽപര്യമുള്ള വിവിധ വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുടെ കാഴ്ചപ്പാടുകൾക്കും ജനങ്ങളുടെ ആഗ്രഹങ്ങൾക്കും അനുസൃതമായി വികസന പങ്കാളിത്തം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു. അബൂദബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ശൈഖ് ഖലീഫ ബിൻ തഹ്‌നൂൻ ആൽ നഹ്‌യാൻ, വിവിധ യു.എ.ഇ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

