Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹത്തില്‍നിന്ന് പിന്മാറി; 60,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ യുവതിയോട് കോടതി

text_fields
bookmark_border
വിവാഹത്തില്‍നിന്ന് പിന്മാറി; 60,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ യുവതിയോട് കോടതി
cancel

അബൂദബി: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന്, നല്‍കിയ പണവും സ്വര്‍ണവും തിരിച്ചുകൊടുക്കാതിരുന്ന യുവതി 60,000 ദിര്‍ഹം യുവാവിനു നല്‍കാന്‍ അബൂദബി കോടതി ഉത്തരവിട്ടു. അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയുടേതാണ് വിധി. കടം എഴുതി നല്‍കുകയും പിന്നീട് ഒത്തുതീര്‍പ്പിന് തയാറായ ശേഷം അത് പാലിക്കാതിരിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

കോടതി രേഖകള്‍ പ്രകാരം, വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് യുവാവ് യുവതിക്ക് പണവും സ്വര്‍ണവും നല്‍കിയിരുന്നു. പണവും സ്വര്‍ണവും ഉള്‍പ്പെടെ ആകെ 67,827 ദിര്‍ഹം വിലവരുന്നവയാണ് നല്‍കിയതെന്ന് യുവാവ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പിന്നീട് വിവാഹവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് യുവതി തീരുമാനിച്ചതോടെ, താന്‍ നല്‍കിയവ തിരിച്ചുനല്‍കാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Court Orders Woman to Pay 60,000 Dirhams
Next Story