Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണം വായ്പയാണെന്ന് തെളിയിക്കുന്നതില്‍ വാദി പരാജയപ്പെട്ടു; 87,000 ദിര്‍ഹമിന്‍റെ സാമ്പത്തിക തര്‍ക്ക കേസ് തള്ളി അബൂദബി കോടതി

text_fields
bookmark_border
പണം വായ്പയാണെന്ന് തെളിയിക്കുന്നതില്‍ വാദി പരാജയപ്പെട്ടു; 87,000 ദിര്‍ഹമിന്‍റെ സാമ്പത്തിക തര്‍ക്ക കേസ് തള്ളി അബൂദബി കോടതി
cancel

അബൂദബി: മുന്‍ സഹപ്രവര്‍ത്തകന് നല്‍കിയ 87,000 ദിര്‍ഹം തിരിച്ചുപിടിക്കാന്‍ നല്‍കിയ ഹരജി അബൂദബി സിവില്‍, കൊമേഴ്‌സ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി തള്ളി. മക്കളുടെ സംരക്ഷണത്തിനായി നാലു മാസംകൊണ്ട് 87,000 ദിര്‍ഹം വായ്പയായി നല്‍കിയെന്നും പലതവണ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി വാദി നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. പണം വായ്പയാണെന്ന വാദം പ്രതി സ്ഥാനത്തുള്ള സ്ത്രീ കോടതിയില്‍ നിഷേധിക്കുകയും, വാദി സ്വമേധയാ നല്‍കിയ സാമ്പത്തിക സഹായവും സമ്മാനവുമാണ് ആ തുകയെന്ന് വ്യക്തമാക്കുകയും ചെയ്തു.

ബാങ്ക് വഴി പണം കൈമാറി എന്നത് കൊണ്ട് മാത്രം ഇടപാടിന്‍റെ നിയമപരമായ സ്വഭാവം സ്ഥിരീകരിക്കപ്പെടുന്നില്ലെന്നും അതൊരു വായ്പയാണെന്ന് തെളിയിക്കേണ്ട ബാധ്യത വാദിക്കാണെന്നും കോടതി വ്യക്തമാക്കി. വാദി ഭാഗികമായി ഹാജരാക്കിയ വാട്‌സാപ്പ് ചാറ്റുകള്‍ കോടതി പരിശോധിച്ചു. എന്നാല്‍, മുന്‍കാല സന്ദേശങ്ങള്‍ അടങ്ങിയ പൂര്‍ണമായ ചാറ്റ് വിവരങ്ങള്‍ പ്രതി സ്ഥാനത്തുള്ള സ്ത്രീ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പ്രസ്താവനകള്‍ അവയുടെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി അർഥവ്യത്യാസം വരുത്തരുതെന്നും, സ്ത്രീയുടെ പ്രതിമാസ തിരിച്ചടവ് വാഗ്ദാനം വായ്പയാണെന്നുള്ള പൂര്‍ണമായ സമ്മതമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കോടതിയുടെ മേല്‍നോട്ടത്തില്‍ സ്ത്രീ സത്യപ്രതിജ്ഞ ചെയ്യുകയും, തനിക്ക് കൈമാറിയ തുക വായ്പയല്ലെന്നും സമ്മാനവും സാമ്പത്തിക സഹായവുമാണെന്ന് സത്യം ചെയ്യുകയും ചെയ്തു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് തള്ളിയ കോടതി, കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ അഞ്ചുശതമാനം പലിശയും 2,000 ദിര്‍ഹം നഷ്ടപരിഹാരവും ആവശ്യപ്പെട്ട വാദിയുടെ ഹരജി തള്ളുകയും കോടതി ഫീസും ചെലവുകളും വാദി തന്നെ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Court Dismisses 87,000 Dirham Lawsuit After Plaintiff Fails
Next Story