Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപാര്‍ട്ട്‌മെന്‍റ് ജനലുകളില്‍ ഇരുമ്പ് ഗ്രില്ലുകള്‍ വെച്ചാല്‍ 30,000 ദിര്‍ഹം പിഴ; മുന്നറിയിപ്പുമായി അബൂദബി സിവില്‍ ഡിഫന്‍സ്

text_fields
bookmark_border
അപാര്‍ട്ട്‌മെന്‍റ് ജനലുകളില്‍ ഇരുമ്പ് ഗ്രില്ലുകള്‍ വെച്ചാല്‍ 30,000 ദിര്‍ഹം പിഴ; മുന്നറിയിപ്പുമായി അബൂദബി സിവില്‍ ഡിഫന്‍സ്
cancel

അബൂദബി: കെട്ടിടങ്ങളുടെ മുകള്‍ നിലകളിലെ ജനലുകളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇരുമ്പ് ഗ്രില്ലുകളോ ബാറുകളോ സ്ഥാപിച്ചാല്‍ 30,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി വ്യക്തമാക്കി. തീപിടിത്തമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ അഗ്‌നിരക്ഷാസേനയുടെയും രക്ഷാപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് നടപടി.

തറനിരപ്പിന് (ഗ്രൗണ്ട് ഫ്‌ളോര്‍) മുകളിലുള്ള നിലകളിലെ ജനലുകളില്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഇരുമ്പ് ബാറുകള്‍ അടിച്ച് അടക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.

പാരമ്പര്യ ശൈലിയില്‍ നിര്‍മിച്ചതോ പ്രീ ഫാബ്രിക്കേറ്റഡ് ഘടനയിലുള്ളതോ ആയ നിലവിലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി വ്യക്തമാക്കി. എന്നാല്‍, സ്വകാര്യ വില്ലകളെയും താമസ വീടുകളെയുംഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കുന്നത് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും, അഗ്നിശമന സേനാ വിഭാഗത്തിനും രക്ഷാപ്രവര്‍ത്തകര്‍ക്കും കാര്യക്ഷമമായി ഇടപെടുന്നതിനും അത്യാവശ്യമാണെന്ന് അതോറിറ്റി ഓര്‍മിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AED 30,000 Fine for Installing Iron Grills on Apartment Windows: Abu Dhabi Civil Defence Warns
Next Story