Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി സ്​ഫോടനം:...

അബൂദബി സ്​ഫോടനം: താമസക്കാർക്ക് അഭയമൊരുക്കി റെഡ് ക്രസൻറ്​

text_fields
bookmark_border
അബൂദബി സ്​ഫോടനം: താമസക്കാർക്ക് അഭയമൊരുക്കി റെഡ് ക്രസൻറ്​
cancel

അബൂദബി: പാചക വാതക ഇൻസ്​റ്റലേഷൻ ലൈനിലെ പൊട്ടിത്തെറിയെ തുടർന്ന് തകർന്ന കെട്ടിടത്തിലെ താമസക്കാർക്ക് റെഡ് ക്രസൻറ്​ അഭയം നൽകും. അബൂദബി അൽദഫ്ര മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രെസൻറ്​ അതോറിറ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാ​െൻറ നിർദേശ പ്രകാരമാണ് കെട്ടിടത്തിലെ 38 കുടുംബങ്ങളിലെ 208 പേർക്കാണ് റെഡ് ക്രെസൻറ്​ താമസ സൗകര്യമൊരുക്കിയത്. അബൂദബി നരഗത്തിലെ വിവിധ ഹോട്ടൽ അപ്പാർട്​മെൻറുകളിലേക്കാണ് ഇവരെ മാറ്റിയത്.

റെഡ്‌ക്രെസൻറ്​ അതോറിറ്റിയിലെ തൊഴിലാളികളും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന സംഘം ദുരിത ബാധിതരുടെ ജീവിതസൗകര്യത്തിനും മറ്റും മേൽനോട്ടം വഹിക്കുന്നു.ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും നൽകും. ആവശ്യമായ കാര്യങ്ങൾ നിറവേറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ അധികാരികളോട് ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ നിർദ്ദേശിച്ചു.റെഡ് ക്രസൻറ്​ അതോറിറ്റി അബൂദബി കേന്ദ്രത്തി​െൻറ നേതൃത്വത്തിലാണ് ദുരിതബാധിത കുടുംബങ്ങളെ സ്‌ഫോടനം നടന്ന കെട്ടിടത്തിൽനിന്ന് മാറ്റിപ്പാർപ്പിച്ചത്.അടിയന്തര സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരുടെ ജിവിതഭാരം ലഘൂകരിക്കാനുള്ള സംരംഭങ്ങളുടെ ഭാഗമായാണ് ഈ സൗകര്യം നൽകുന്നതെന്ന് റെഡ് ക്രസൻറ്​ അതോറിറ്റി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ആതിക് അൽ ഫലാഹി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiUAE Newsgulf newsCrescentshelters
Next Story