അബൂദബിയില്‍ ‘ബര്‍സാത് സംഗീതരാവ് 2026’
text_fieldsഅബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച ‘ബര്‍സാത് സംഗീതരാവ് 2026‘ല്‍ നിന്ന്
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച ‘ബര്‍സാത് സംഗീതരാവ് 2026’ ശ്രദ്ധേയമായി. സൂഫി സംഗീതവും ഗസലും കോര്‍ത്തിണക്കിയ പരിപാടിയില്‍ ഗായകരായ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും സംഘവും സംഗീതാവതരണം നടത്തി. ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ കള്‍ച്ചറല്‍ വിങ്ങിന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കള്‍ച്ചറല്‍ വിങ് ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍ പൊവ്വല്‍ സ്വാഗതം പറഞ്ഞു. സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ റൗഫ് അഹ്സനി ഉദ്ഘാടനം ചെയ്തു.
ട്രഷറര്‍ അബ്ദുല്‍ അസീസ് കാലിയാടാന്‍, വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുല്ല, അഡ്മിന്‍ സെക്രട്ടറി അബ്ദുല്ല നദ്വി, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, അബ്ദുറഹ്‌മാന്‍ ഹാജി, ശ്രീജിത്ത് രഘുവരന്‍, ഡോ. അബ്ദുല്‍ അസീസ്, പ്രോഗ്രാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി, കള്‍ച്ചറല്‍ വിങ് കണ്‍വീനര്‍ ശംസുദ്ധീന്‍ നരിക്കോടന്‍ എന്നിവര്‍ സംസാരിച്ചു.
ഐ.ഐ.സി കള്‍ച്ചറല്‍ വിങ് കണ്‍വീനര്‍ സമീര്‍ തവനൂര്‍ നന്ദി പറഞ്ഞു. ഇബ്രാഹിം മുസ്ലിയാര്‍, അഷ്റഫ് പൊന്നാനി, യൂസുഫ് മാട്ടൂല്‍, അഹ്‌മദ് ബെല്ല കടപ്പുറം, ജാഫര്‍ തങ്ങള്‍ നാദാപുരം, എ.എം. അന്‍സാര്‍, റഫീഖ് പൂവത്താനി, ടി.കെ. അബ്ദുസ്സലാം, സ്മിത എന്നിവര്‍ പങ്കെടുത്തു. ചിത്രകാരന്‍ സലിം വരച്ച ചിത്രം ബിന്‍സിയും ഇമാമും ടീമിന് സെന്‍റര്‍ ഭാരവാഹികള്‍ കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

