Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബൂദബിയിലെ പ്രമുഖ കഫേ അധികൃതർ പൂട്ടി

text_fields
bookmark_border
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബൂദബിയിലെ പ്രമുഖ കഫേ അധികൃതർ പൂട്ടി
cancel

അബൂദബി: ഭക്ഷ്യസുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്ന് അബൂദബി നഗരത്തിലെ പ്രമുഖ കഫേ ശാഖ അധികൃതര്‍ താല്‍ക്കാലികമായി പൂട്ടിച്ചു. സായിദ് പോര്‍ട്ട് ഏരിയയില്‍ സി.എന്‍. 4237302 കൊമേഴ്‌സ്യല്‍ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ‘ഗലേറിയ കഫേ എല്‍.എല്‍.സി’ ശാഖയ്ക്ക് എതിരെയാണ് അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) നടപടി സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് കഫേ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സാഹചര്യം മെച്ചപ്പെടുത്താനോ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനോ ശ്രമിച്ചില്ല.

കണ്ടെത്തിയ നിയമലംഘനങ്ങളെല്ലാം പരിഹരിക്കുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം മാത്രമേ കഫേക്ക്​ വീണ്ടും പ്രവര്‍ത്തനാനുമതി നൽകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi authorities close down prominent cafe for violating food safety standards
Next Story