Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

5500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് അബൂദബി

text_fields
bookmark_border
5500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് അബൂദബി
cancel

അബൂദബി: അബൂദബി നിക്ഷേപ ഓഫിസും അബൂദബി പ്രൊജക്ട്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെന്‍ററും കൈകോര്‍ത്ത് 5500 കോടി ദിര്‍ഹമിന്‍റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത പൈപ്പ് ലൈന്‍, ഗതാഗത മേഖലയില്‍ 24 അടിസ്ഥാന വികസന പദ്ധതികള്‍ എന്നിവയാണ്​ പ്രഖ്യാപിച്ചത്​. അബൂദബിയിലേക്ക് പ്രാദേശികവും അന്തര്‍ദേശീയവുമായ നിക്ഷേപങ്ങള്‍ കൊണ്ടുവരുമെന്ന് പദ്ധതി സഹായകമാവുമെന്ന്​ അധികൃതര്‍ വ്യക്തമാക്കി. 2026ലെ അബൂദബി അടിസ്ഥാന സൗകര്യ വികസന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ അബൂദബി തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം.

ഗതാഗത രംഗത്ത് 11 പ്രധാന റോഡ് വികസനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 300 കിലോമീറ്റര്‍ നീളത്തില്‍ പുതിയതും നവീകരിക്കുന്നതുമായ റോഡുകള്‍ക്കും തുരങ്കങ്ങൾക്കും കവലകള്‍ക്കുമൊക്കെയായി 3500 കോടി ദിര്‍ഹമാണ് വകയിരുത്തിയിരിക്കുന്നത്. അണക്കെട്ടുകള്‍, ജലസംഭരണികള്‍, വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍, നഗരഭംഗി കൂട്ടല്‍ തുടങ്ങിയവയ്ക്കായി 1100 കോടി ദിര്‍ഹവും അനുവദിച്ചിട്ടുണ്ട്. കായികകേന്ദ്രങ്ങള്‍, ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റി കാംപസുകള്‍ തുടങ്ങി എട്ട് സാമൂഹിക അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി 900 ദിര്‍ഹവും വകയിരുത്തി.

അബൂദബിയുടെ ദീര്‍ഘകാല അടിസ്ഥാന സൗകര്യ വിതരണ തന്ത്രത്തിന്‍റെ അടുത്ത ഘട്ടമാണ് പൈപ്പ്​ലൈന്‍ പദ്ധതി അടയാളപ്പെടുത്തുന്നത്. കൂടാതെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ പദ്ധതികള്‍ ആവിഷ്‌കരിക്കാനും അവ മുന്നോട്ട് കൊണ്ടുപോകാനുമുള്ള എമിറേറ്റിന്‍റെ കഴിവിനെയും പ്രഖ്യാപനം എടുത്തുകാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi announces development projects worth 5500 crores
Next Story