Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ വേ​ഗ​പ​രി​ധി​മാ​റ്റം നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
new speed limits
cancel
camera_alt

അ​ബൂ​ദ​ബി​യി​ൽ വേ​ഗ​പ​രി​ധി മാ​റ്റി​നി​ശ്ച​യി​ച്ച്​ സ്ഥാ​പി​ച്ച ബോ​ർ​ഡ്​

അ​ബൂ​ദ​ബി: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ റോ​ഡി​ലെ വേ​ഗ​പ​രി​ധി മാ​റ്റം നി​ല​വി​ൽ​വ​ന്നു. ഇ​തോ​ടെ ഈ ​റോ​ഡി​ലെ നി​ശ്ചി​ത ലൈ​നു​ക​ളി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റി​ൽ കു​റ​ഞ്ഞ വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക്​ പി​ഴ അ​ട​ക്കേ​ണ്ടി​വ​രും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​ഡി​ൽ സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു.

കൂ​ടി​യ വേ​ഗ​പ​രി​ധി 140 കി​ലോ​മീ​റ്റ​റാ​ണ്. പ​രി​ധി​യി​ൽ കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്​​താ​ൽ 400 ദി​ർ​ഹ​മാ​ണ്​ പി​ഴ. ഈ ​മാ​സം പി​ഴ ഈ​ടാ​ക്കി​ല്ല. എ​ന്നാ​ൽ, മു​ന്ന​റി​യി​പ്പ്​ ന​ൽ​കും. മേ​യ്​ ഒ​ന്നു​മു​ത​ലാ​ണ്​ പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ഇ​ട​തു​വ​ശ​ത്തു​നി​ന്ന്​ ആ​ദ്യ​ത്തെ ര​ണ്ട്​ ലൈ​നു​ക​ളി​ലാ​ണ്​ ശ​രാ​ശ​രി വേ​ഗ​ത 120 കി​ലോ​മീ​റ്റ​റാ​ക്കി​യ​ത്.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വ​ല​തു​വ​ശ​ത്തെ ലൈ​നി​ലും ര​ണ്ടാ​മ​ത്തെ ലൈ​നി​ലും ഈ ​നി​യ​മം ബാ​ധ​ക​മ​ല്ല. എ​ല്ലാ ലൈ​നു​ക​ളി​ലും പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 140 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabispeed limits
News Summary - Abu Dhabi announced the new speed limits
Next Story