പ്രായമായ മാതാപിതാക്കൾക്ക് പരിചരണം; സൗകര്യപ്രദമായ തൊഴിൽ സമയം അനുവദിച്ച് അബൂദബി
text_fieldsഅബൂദബി: പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ട ഇമാറാത്തി ജോലിക്കാർക്ക് സൗകര്യപ്രദമായ തൊഴിൽ സമയം അനുവദിക്കുന്നതിന് ഫ്ലക്സിബിള്‍ വര്‍ക്ക് സര്‍വിസുമായി അബൂദബി. കമ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പുമായി ചേര്‍ന്ന് ഫാമിലി ഡെവല്മെന്റ് ഫൗണ്ടേഷനും ഗവണ്മെന്റ് എംപവര്‍മെന്റ് വകുപ്പുമാണ് പുതിയ സംരംഭം നടപ്പാക്കിയത്.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ആരംഭിച്ച ‘ബറക്കത്ന’ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഔദ്യോഗിക ചുമതലകള്‍ക്കൊപ്പം കുടുംബം ഉത്തരവാദിത്തങ്ങളും കൊണ്ടുപോവുന്നതിന് ഇത് ഇമാറാത്തി ജീവനക്കാരെ സഹായിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് മികച്ച പരിചരണം ഉറപ്പാക്കുക, കുടുംബ ഐക്യം ശക്തിപ്പെടുത്തുക പൊരുത്തപ്പെടാവുന്ന തൊഴില്‍ അന്തരീക്ഷത്തില്‍ മൊത്തത്തിലുള്ള ജീവിതനിലവാരം ഉയര്‍ത്തുക എന്നിവയാണ് ഫ്ലക്സിബിള്‍ വർക്ക് സര്‍വിസിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഇമറാത്തി ജീവനക്കാര്‍ക്ക് സാമൂഹികവും തൊഴില്‍പരവുമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങള്‍ സന്തുലിതമാക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉറപ്പാക്കാനും വിപുലമായ ശ്രമങ്ങള്‍ ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന് (എഫ്.ഡി.എഫ്) നടത്തുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ മറിയം മുഹമ്മദ് അല്‍ റുമൈത്തി വ്യക്തമാക്കി. ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ട ജീവനക്കാര്‍ പ്രൈമറി കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം. മാതാപിതാക്കളില്‍ ഒരാളോ രണ്ടുപേരുമോ 60 വയസ്സിനു മുകളില്‍ പ്രായമുള്ള സീനിയര്‍ സിറ്റിസൺ ആവുകയും ഇവര്‍ക്ക് സാമൂഹിക സേവനം നല്‍കേണ്ടതുമാണെന്നാണ് ഈ സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ വിവിധ മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴില്‍ സമയം ക്രമീകരിക്കാന്‍ സ്ഥാപന മേധാവിയില്‍നിന്ന് അനുമതി ലഭിക്കും. അബൂദബിയില്തന്നെയുള്ള സര്‍ക്കാര്‍ സ്ഥാപനത്തിലാവണം ജോലി. വീട്ടില്‍ സ്ഥിര പരിചരണം ലഭിക്കേണ്ട ആരോഗ്യ അവസ്ഥയായിരിക്കണം മുതിർന്ന പൗരൻമാർ. ഇതിനായി അബൂദബിയിലെ അംഗീകൃത ആരോഗ്യ പരിചരണ കേന്ദ്രത്തില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചിരിക്കണം. ഈ റിപ്പോര്‍ട്ടിന് മൂന്നു മാസത്തില്‍ കൂടുതല്‍ പഴക്കമുണ്ടാവാൻ പാടില്ല. തുടങ്ങിയ മാനദണ്ഡങ്ങളാണ് ജോലി സമയം ക്രമീകരിക്കുന്നതിനായി പരിഗണിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

