Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തി​യ പേ​ര്​...

പു​തി​യ പേ​ര്​ സ്വീ​ക​രി​ച്ച്​ അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ളം

text_fields
bookmark_border
abu dhabi airport
cancel

അ​ബൂ​ദ​ബി: പു​തി​യ പേ​ര്​ സ്വീ​ക​രി​ച്ച്​ അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. ഇ​നി​മു​ത​ല്‍ സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ക. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ പു​തി​യ പേ​ര് പ്രാ​ബ​ല്യ​ത്തി​ലാ​യി. ശൈ​ഖ് സാ​യി​ദി​നോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം യു.​എ.​ഇ. പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പേ​ര് മാ​റ്റം.

ച​രി​ത്ര​മു​ഹൂ​ര്‍ത്തം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ര്‍ക്കാ​യി ചി​ല ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ത്തി​ഹാ​ദ് പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഈ ​മാ​സം 19നും ​ജൂ​ണ്‍ 15നു​മി​ട​യി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ക്ക് ഇ​ള​വു​ക​ള്‍ ല​ഭി​ക്കും. ഇ​തി​നാ​യി ഫെ​ബ്രു​വ​രി ഒ​മ്പ​തി​നും 14 നു​മി​ട​യി​ല്‍ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യ​ണം.

പു​ന​ര്‍നാ​മ​ക​ര​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്കാ​ര്‍ക്കാ​യി വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഈ ​മാ​സം 11വ​രെ നി​ര​വ​ധി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ റ​സ്റ്റാ​റ​ന്‍റു​ക​ള്‍, ഷോ​പ്പു​ക​ള്‍, ക​ഫേ​ക​ള്‍, ഡ്യൂ​ട്ടി ഫ്രീ ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കി​ഴി​വു​ക​ളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​മു​ണ്ടാ​കും.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പു​തി​യ ടെ​ര്‍മി​ന​ല്‍ എ ​ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ പേ​രും പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. 2023ല്‍ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ര്‍പോ​ര്‍ട്ട് ഓ​പ​റേ​റ്റ​റാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ദി ​വേ​ള്‍ഡ് ട്രാ​വ​ല്‍ പു​ര​സ്‌​കാ​രം നേ​ടി​യി​രു​ന്നു.

742,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​മാ​ണ് സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള​ത്. 4.5 കോ​ടി യാ​ത്ര​ക്കാ​ര്‍ക്കാ​ണ് പ്ര​തി​വ​ര്‍ഷം സേ​വ​നം ന​ല്‍കു​ന്ന​ത്. ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സി​ന്‍റെ ആ​സ്ഥാ​നം കൂ​ടി​യാ​ണ് അ​ബൂ​ദ​ബി. പു​തി​യ ടെ​ര്‍മി​ന​ല്‍ എ​യി​ല്‍ നി​ന്നും ആ​ദ്യ വാ​ണി​ജ്യ​വി​മാ​നം ക​ഴി​ഞ്ഞ​വ​ര്‍ഷം ഒ​ക്ടോ​ബ​ര്‍ 31നാ​ണ് പ​റ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAbu Dhabi AirportNew Name
News Summary - Abu Dhabi Airport Receives New Name
Next Story