Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി വിമാനത്താവളം:...

അബൂദബി വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന

text_fields
bookmark_border
Abu-Dhabi-International-Airport
cancel
camera_alt

അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

അ​ബൂ​ദ​ബി: ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ല്‍ അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ നാ​ലി​ര​ട്ടി വ​ര്‍ധ​ന. യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് ല​ഭി​ച്ച​തോ​ടെ​യാ​ണ്​ യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ച​ത്. ജൂ​ണി​ല്‍ അ​വ​സാ​നി​ച്ച മൂ​ന്നു​മാ​സം വ​രെ 36 ല​ക്ഷം​പേ​രാ​ണ് സ​ഞ്ച​രി​ച്ച​ത്. 2021ലെ ​ഇ​തേ കാ​ല​യ​ള​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​രേ​ക്കാ​ള്‍ അ​ഞ്ചി​ര​ട്ടി വ​ര്‍ധ​ന​വാ​ണ് 2022ല്‍ ​ഉ​ണ്ടാ​യ​തെ​ന്ന് അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചീ​ഫ് കൊ​മേ​ഴ്‌​സ്യ​ല്‍ ഓ​ഫി​സ​ർ ഫ്രാ​ങ്കോ​യി​സ് ബൂ​റി​യ​ന്‍ പ​റ​യു​ന്നു. 2022ലെ ​ആ​ദ്യ ആ​റു​മാ​സ​ത്തി​ല്‍ 62 ല​ക്ഷം യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. കോ​വി​ഡ് പ​രി​ശോ​ധ​ന കു​റ​ച്ച​തും ബ്രി​ട്ട​ന്‍, സൗ​ദി അ​റേ​ബ്യ, ഇ​ന്ത്യ തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​പ​ണി​ക​ള്‍ തു​റ​ന്ന​തു​മാ​ണ് യാ​ത്രി​ക​രു​ടെ വ​ലി​യ വ​ര്‍ധ​ന​വി​നു കാ​ര​ണ​മെ​ന്നും ഫ്രാ​ങ്കോ​യി​സ് പ​റ​ഞ്ഞു.

ഈ ​വ​ര്‍ഷം 1.3 കോ​ടി യാ​ത്രി​ക​രെ​യാ​ണ് അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ 1.07 കോ​ടി സ​ഞ്ചാ​രി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും കൂ​ടു​ത​ല്‍ യാ​ത്രി​ക​ര്‍ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​പ്പോ​ള്‍ പ്ര​തീ​ക്ഷി​ത സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍ത്തി​യ​ത്. സ്കൂ​ള്‍ അ​ട​ച്ച​തും ബ​ലി​പെ​രു​ന്നാ​ള്‍ ഒ​പ്പം വ​ന്ന​തു​മെ​ല്ലാം ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വ​ന്‍ തി​ര​ക്കാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ 28 ല​ക്ഷം യാ​ത്രി​ക​ര്‍ അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്നു.

കോ​വി​ഡി​നു​മു​മ്പ് ദു​ബൈ എ​യ​ര്‍പോ​ര്‍ട്ടി​ല്‍നി​ന്ന് വ​ര്‍ഷ​ത്തി​ല്‍ 8.94 കോ​ടി ആ​ളു​ക​ളാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. 2020ല്‍ ​ഇ​ത് 2.59 കോ​ടി​യാ​യി കു​റ​ഞ്ഞു. 2021ലാ​ണ് 2.91 കോ​ടി​യാ​യി ഉ​യ​ര്‍ന്ന​ത്. ഈ ​വ​ര്‍ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​കെ 6.24 കോ​ടി യാ​ത്ര​ക്കാ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തേ 5.83 കോ​ടി​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. അ​വ​സാ​ന പാ​ദ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ​യാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ ജോ​ലി​സ്ഥ​ലം രൂ​പ​ക​ൽ​പ​ന ചെ​യ്ത​തി​ന് ക​ഴി​ഞ്ഞ​യാ​ഴ്ച ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. അ​ബൂ​ദ​ബി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​വ​ര്‍ഷം മേ​യ് വ​രെ വി​മാ​ന സ​ര്‍വി​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും 38.8 ശ​ത​മാ​നം വ​ര്‍ധ​ന​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi Airport
News Summary - Abu Dhabi Airport: Fourfold increase in passenger numbers
Next Story