Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി അപകടം:...

അബൂദബി അപകടം: പരിക്കേറ്റ പെൺകുട്ടി ആശുപ​ത്രി വിട്ടു

text_fields
bookmark_border
അബൂദബി അപകടം: പരിക്കേറ്റ പെൺകുട്ടി ആശുപ​ത്രി വിട്ടു
cancel
Listen to this Article

അബൂദബി: കഴിഞ്ഞ ആഴ്ച നാല് സഹോദരങ്ങളടക്കം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിവിട്ടു. മരിച്ച സഹോരങ്ങളുടെ ഏക സഹോദരിയും അപകടത്തിൽ പരിക്കേറ്റ മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട്​ സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും ജീവിച്ചിരിക്കുന്ന ഏക മകളുമായ ഇസ്സ(10)യാണ്​ ചികിത്സ പൂർത്തിയാക്കി ആശുപത്രിയിൽനിന്ന്​ മടങ്ങിയത്​. ആരോഗ്യവതിയായിരിക്കുന്ന കുട്ടി അബൂദബിയിലെ കുടുംബാഗങ്ങൾക്ക്​ ഒപ്പമാണുള്ളത്​.

അതേസമയം പരിക്കേറ്റതിനെ തുടർന്ന്​ ശാസ്ത്രക്രിയക്ക്​ വിധേയയായ റുക്സാന ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്​. ഇവരുടെ ആൺമക്കളായ അഷസ് (14), അമ്മാര്‍ (12), അസ്സാം(8), അയാഷ് (5) എന്നിവരാണ്​ അപക​ടത്തിൽ മരിച്ചത്​. മൃതദേഹങ്ങൾ ചൊവ്വാഴ്ച അസർ നമസ്കാര ശേഷം ദുബൈ ഖിസൈസ്​ സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കിയിരുന്നു. അപകടത്തിൽ മരിച്ച വീട്ടുജോലിക്കാരി തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്​റയുടെ മൃതദേഹം ​നാട്ടിലെത്തിച്ചാണ്​ ഖബറടക്കിയത്​.

അതിനിടെ വ്യാഴാഴ്ച ദുബൈയിലെ അൽ വർഖ ഗ്രാൻഡ്​ മോസ്കിൽ കുടുംബത്തെ അനുശോചനവും പ്രാർഥനകളും അറിയിക്കാൻ സ്വദേശികളും പ്രവാസികളുമായ നിരവധിപേർ എത്തിച്ചേർന്നു. പരിക്കേറ്റ അബ്​ദുല്ലത്തീഫ്​ വീൽചെയറിൽ ഇവിടെയുണ്ടായിരുന്നു. ദുബൈ സർക്കാറിന്‍റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അനുശോചനമറിയിക്കാൻ എത്തിച്ചേർന്നു. ശനിയാഴ്ച പുലർച്ചെ 4മണിയോടെ അബൂദബി-ദുബൈ റോഡില്‍ ഷഹാമക്ക്​ അടുത്താണ് അപകടമുണ്ടായത്​. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car Accidentmalappuram nativeInjured GirlAl warqa
News Summary - Abu Dhabi accident: Injured girl discharged from hospital
Next Story