ഗോൾഡൻ ജൂബിലി നിറവിൽ അബൂദബി ഇന്ത്യൻ സ്കൂൾ
text_fieldsസുവർണ ജൂബിലി ആഘോഷങ്ങൾ അബൂദബി ഇന്ത്യൻ സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
അബൂദബി: പ്രവാസികളുടെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചമേകുന്ന അബൂദബി ഇന്ത്യൻ സ്കൂൾ ഗോൾഡൻ ജൂബിലി നിറവിൽ. ഫെബ്രുവരി ഒമ്പതിന് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ യു.എ.ഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
1975ൽ 59 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച അബൂദബി ഇന്ത്യൻ സ്കൂൾ ഇന്ന് പ്രതിവർഷം 5000ത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നു. ലോകമെമ്പാടുമായി രണ്ട് ലക്ഷത്തോളം പൂർവ വിദ്യാർഥികൾ.അക്കാദമിക് രംഗത്ത് മികവ് പുലർത്തുന്ന യു.എ.ഇയിലെതന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് അബൂദബി ഇന്ത്യൻ സ്കൂൾ.
പാഠ്യേതര വിഷയങ്ങളിലും മുൻനിരയിലാണ് സ്കൂളിന്റെ പ്രവർത്തനം. ഫെബ്രുവരി ഒന്നിന് വൈകീട്ട് നാലുമുതൽ ആറുവരെ അബൂദബി ഇന്ത്യൻ സ്കൂൾ കാമ്പസിൽ നടക്കുന്ന ഗോൾഡൻ ജൂബിലി ചടങ്ങിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുക്കുമെന്ന് വൈസ് ചെയർമാൻ ശരദ് ഭണ്ഡാരി അറിയിച്ചു. എജുക്കേഷൻ ഹെഡ് എം.എം. ഷബീർ, പ്രിൻസിപ്പൽ ഋഷി പടേഗാവ്കർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

