Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമറച്ചുവെക്കേണ്ടതല്ല, ...

മറച്ചുവെക്കേണ്ടതല്ല, അറിഞ്ഞിരിക്കേണ്ടതാണ്​ ഈ സഹായം

text_fields
bookmark_border
മറച്ചുവെക്കേണ്ടതല്ല,   അറിഞ്ഞിരിക്കേണ്ടതാണ്​ ഈ സഹായം
cancel

ദുബൈ: പിറന്നമണ്ണിൽ അലിഞ്ഞുചേരുക എന്നത്​ ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്​. പ്രിയപ്പെട്ടവരെ അവസാന നോക്കു കാണുക എന്നത്​ അവരുടെ കുടുംബാംഗങ്ങളുടെ അവകാശവുമാണ്​. എന്നാൽ, മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം ഉറ്റവരിലേക്കെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നെട്ടോട്ടമോടുന്നത്​ പ്രവാസലോകത്ത്​ സ്ഥിരം കാഴ്ചയായി മാറുന്നു​.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകർ മുൻപിലുണ്ടാകുമെങ്കിലും പണം സംഘടിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും ചെറിയ സ്ഥാപനങ്ങളും നട്ടം തിരിയാറുണ്ട്​. സന്ദർശക വിസയിലെത്തുന്നവരാണ്​ മരിക്കുന്നതെങ്കിൽ നടപടിക്രമങ്ങൾക്ക്​ സഹായം നൽകാൻ സ്ഥാപനം പോലുമുണ്ടാകില്ല. ഈ സമയത്ത്​ പരക്കം പായുന്ന സുഹൃത്തുക്കളും ബന്ധുക്കളും നോർക്കയുടെ സഹായം അറിയാതെ പോകുന്നു.

മൃതദേഹം അയക്കാൻ 5000 ദിർഹമോളം ചെലവ്​ വരുമെങ്കിലും കാർഗോ നിരക്കായ 1700 ദിർഹം അർഹരായ നിർധനർക്ക്​ നൽകാനുള്ള പദ്ധതി സംസ്​ഥാന സർക്കാർ രൂപവത്​കരിച്ചിരുന്നു. ഇതിനായി ‘ബോഡി റീപാട്രിയേഷൻ ഫണ്ട്’ നീക്കിവെച്ചിട്ടുമുണ്ട്​. നോർക്ക റൂട്ട്​സ്​ ഇത്​ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും എന്തുകൊണ്ടോ പ്രവാസികൾക്കിടയിൽ ഇതിന്​ വേണ്ടത്ര പ്രചാരണം ലഭിച്ചില്ല.

വിവിധ വിമാനക്കമ്പനികളുമായി നോർക്ക ഇത്​ സംബന്ധിച്ച്​ ധാരണയിലെത്തിയിരുന്നു. എന്നാൽ, ഇത്​ പ്രാബല്യത്തിലായി മാസങ്ങൾ പിന്നിട്ടെങ്കിലും ഈ പദ്ധതി പ്രകാരം യു.എ.ഇയിൽ നിന്ന്​ രണ്ടോ മൂന്നോ മൃതദേഹം മാത്രമാണ്​ നാട്ടിലെത്തിച്ചത്​. അർഹരായവർ ഇല്ലാഞ്ഞിട്ടല്ല, അർഹരായവരിലേക്ക്​ ഈ വിവരം എത്താത്തതാണ്​ പ്രശ്നം. കഴിഞ്ഞ ദിവസം മരിച്ച കൊല്ലം സ്വദേശി ശ്രീകുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ മണിക്കൂറുകൾക്കുള്ളിലാണ്​ നോർക്ക സഹായമെത്തിച്ചത്​.

സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ ഹംപാസ്​ എന്ന കൂട്ടായ്മ മുൻകൈയെടുത്താണ്​ ഈ സഹായം ലഭ്യമാക്കിയത്​. എയർപോർട്ടിൽ നിന്ന്​ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ്​ സഹായവും നോർക്ക നൽകുന്നുണ്ട്​. മൃതദേഹം നാട്ടിലേക്ക്​ അയക്കുന്ന സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഈ പദ്ധതിയിൽ നിന്നുള്ള സഹായം ലഭ്യമാക്കാൻ കഴിഞ്ഞാൽ, ആ പ്രവാസി കുടുംബത്തിന്​ നൽകുന്ന വലിയൊരു സഹായമായിരിക്കും ഇത്​.

സഹായം ലഭിക്കാൻ എന്ത്​ ചെയ്യണം ?

വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളികളെ അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലെത്തിക്കുന്നതിനും ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന നിർധനരായ പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും​ കേരള സർക്കാർ നടപ്പാക്കിയ പദ്ധതിയാണ്​ എമർജൻസി റിപാട്രിയേഷൻ ഫണ്ട്. ഇതിന്‍റെ ഉപപദ്ധതിയാണ്​ നോർക്ക അസിസ്റ്റൻഡ് ബോഡി റീപാട്രിയേഷൻ ഫണ്ട്.

കഴിഞ്ഞ ദിവസം മരണപ്പെട്ട ശ്രീകുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ കാർഗോ ടിക്കറ്റ്​ നോർക്ക നേരിട്ട്​ നൽകുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എയർലൈനുകൾക്ക്​ തുക നേരിട്ട്​ നൽകുകയാണെങ്കിൽ ഈ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോർക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമർപ്പിക്കണം.

  • നോർക്ക റൂട്ട്​സുമായി ബന്ധപ്പെട്ടാൽ​ പ്രത്യേക അപേക്ഷ ഫോം ലഭിക്കും. ഇത്​ പൂരിപ്പിച്ച്​ നോർക്കയുടെ ceonorkaroots@gmail.com, pro.norka@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ സമർപ്പിക്കണം
  • എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകർപ്പുകൾ ചേർക്കണം. ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി അസ്സൽ രേഖകൾ ഹാജരാക്കണം
  • അതാത് സ്ഥലത്തെ അംഗീകൃത പ്രവാസിസംഘടന വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കാവുന്നതാണോ എന്ന് പരിശോധിച്ച് നോർക്ക റൂട്ട്സ് അടിയന്തിര നടപടിയെടുക്കും
  • വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിച്ച വകയിലെ കാർഗോ ചെലവ്​ ലഭിക്കുന്നതിന്​ പാസ്പോർട്ട്, മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ്മാർട്ടം റിപ്പോർട്ട്, എംബാംമിങ്ങ് സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റേർണ്ണി, ലീഗൽ ഹെയർ ഷീപ്പ് അല്ലെങ്കിൽ ബന്ധുത്വ സർട്ടിഫിക്കറ്റ്, കാർഗോ ബില്ല് എന്നിവ സമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodyNorca
News Summary - About Help Provided by Norca to bring the dead body to home
Next Story