Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫിൽനിന്ന്​​ 1500ഓളം...

ഗൾഫിൽനിന്ന്​​ 1500ഓളം ഓക്​സിജൻ സിലിണ്ടറുകൾ കൂടി അയക്കും

text_fields
bookmark_border
ഗൾഫിൽനിന്ന്​​ 1500ഓളം ഓക്​സിജൻ സിലിണ്ടറുകൾ കൂടി അയക്കും
cancel
camera_alt

യു.എ.ഇയിൽനിന്ന്​ ഇന്ത്യയിലെത്തിയ ഓക്​സിജൻ കണ്ടെയ്​നറുകൾ 

ദുബൈ: കോവിഡിൽ ഉലയുന്ന ഇന്ത്യൻ ജനതക്ക്​ സഹായവുമായി വിവിധ ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ 1500ഓളം ഓക്​സിജൻ സിലിണ്ടറുകൾ ലഭിക്കുമെന്ന്​ ഇന്ത്യ.നേവൽ സ്​റ്റാഫ്​ ചീഫ്​ അഡ്​മിറൽ കരംബീർ സിങ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ സമർപ്പിച്ച റിപ്പോർട്ടിലും ഇന്ത്യൻ നേവിയുടെ വാർത്തക്കുറിപ്പിലുമാണ്​​ ഇക്കാര്യം വ്യക്തമാക്കുന്നത്​. ഇതിനായി നാവിക സേനയുടെ നാലു​ കപ്പലുകൾ ഗൾഫിലേക്കുള്ള യാത്രയിലാണ്​. 27 ടണ്ണി​െൻറ ഒമ്പത്​ ഓക്​സിജൻ ടാങ്കുകളും എത്തിക്കും.

ഇന്ത്യയിലേക്ക്​ ആദ്യ മെഡിക്കൽ സഹായം എത്തിച്ചത്​ യു.എ.ഇയാണ്​. ബഹ്​റൈൻ, ഖത്തർ, കുവൈത്ത്​ എന്നിവിടങ്ങളിൽനിന്നും നേവിയുടെ നേതൃത്വത്തിൽ മെഡിക്കൽ സഹായം എത്തിച്ചു. 157 വെൻറിലേറ്റർ, 480 ബി.പി.എ.പി മെഷീൻ, മരുന്ന്​ എന്നിവയാണ്​ യു.എ.ഇയിൽനിന്ന്​ എത്തിച്ചത്​. ഇതിനുപുറമെ ഓക്​സിജൻ സിലിണ്ടറുകളും യു.എ.ഇ അയച്ചു.

കുവൈത്ത്​ 215 മെട്രിക്​ ടൺ ലിക്വിഡ്​ മെഡിക്കൽ ഓക്​സിജനും 1000 ഓക്​സിജൻ സിലിണ്ടറും നൽകി. ഇതിൽ കുവൈത്ത്​ റെഡ്​ ക്രസൻറ്​ നൽകിയ 282 സിലിണ്ടറുകൾ ബുധനാഴ്​ച രാത്രി ഡൽഹിയിലെത്തി. 27 ടൺ വീതമുള്ള രണ്ട്​ ലിക്വിഡ്​ ഓക്​സിജൻ ടാങ്കുമായി ബഹ്​റൈനിൽനിന്ന്​ ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ്​ തൽവാർ വ്യാഴാഴ്​ച ബംഗളൂരുവിലെത്തി.

ഇന്ത്യക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും കൂടുതൽ സഹായം എത്തിക്കുമെന്നും ബഹ്​റൈൻ അറിയിച്ചു. 'ഓപറേഷൻ സമുദ്ര സേതു–2' ​െൻറ ഭാഗമായി ഒമ്പത് കപ്പലുകൾ ഓക്​സിജൻ ലഭ്യമാക്കാൻ നിയോഗിച്ചിട്ടുണ്ട്​.രാജ്യത്തെ വിവിധ കോവിഡ്​ ആശുപത്രികളിൽ സഹായത്തിനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും ​നാവികസേന അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygen cylinders
News Summary - About 1,500 oxygen cylinders will be sent from the Gulf
Next Story