Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വ​പ്ന​ങ്ങ​ളു​ടെ...

സ്വ​പ്ന​ങ്ങ​ളു​ടെ ക​ട​ലു​മാ​കാ​ശ​വും ക​ട​ന്ന്...

text_fields
bookmark_border
Ability foundation artists
cancel
camera_alt

എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​നി​ലെ ക​ലാ​കാ​രി​ക​ളു​ടെ ക​ലാ​പ്ര​ക​ട​നം(​ഫ​യ​ൽ)

ദു​ബൈ: ശാ​രീ​രി​ക പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് ക​ലാ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ മ​ല​പ്പു​റം പു​ളി​ക്ക​ലി​ലെ ‘എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​ഡി​സേ​ബി​ൾ​ഡി’​ലെ ക​ലാ​കാ​രി​ക​ൾ ദു​ബൈ​യി​ലെ​ത്തു​ന്നു. മാ​ർ​ച്ച് 2 ഞാ​യ​റാ​ഴ്ച ദു​ബൈ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ്​ ‘സ്നേ​ഹ സ്പ​ർ​ശം’ എ​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക. കോ​ൽ​ക്ക​ളി, ഒ​പ്പ​ന, ഗാ​നാ​ലാ​പ​നം തു​ട​ങ്ങി​യ​വ സ​ദ​സ്സി​ന്​ മു​ന്നി​ല​വ​ത​രി​പ്പി​ക്കും.

സി​നി​മ പി​ന്ന​ണി ഗാ​യി​ക സി​ന്ധു പ്രേ​മ​കു​മാ​ർ, ഗാ​യ​ക​ൻ അ​ലി അ​ക്ബ​ർ എ​ന്നി​വ​രു​ടെ ഗാ​ന​സ​ന്ധ്യ​യും ഉ​ണ്ടാ​കും. പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്നു. ശം​സു​ദ്ദീ​ൻ നെ​ല്ല​റ, പി.​കെ. അ​ൻ​വ​ർ ന​ഹ, പി.​ടി. മു​നീ​ർ, ഫ​ഹി​യാ​സ്, ഉ​ബൈ​ദ്, ഹ​ക്കീം വാ​ഴ​ക്കാ​ല, യൂ​ന​സ് ത​ണ​ൽ, ബ​ഷീ​ർ ബെ​ല്ലോ, ഷ​ഫീ​ൽ ക​ണ്ണൂ​ർ, ജാ​ഫ​ർ മാ​നു, അ​യ്യൂ​ബ് ക​ല്ല​ട, സാ​ലിം, മു​ഹ​മ്മ​ദ് കെ. ​മാ​നു​ട്ടി, നൗ​ഷാ​ദ് അ​പ്പോ​ടെ​ക്, ഉ​സ്മാ​ൻ ജാ​സ്, ഫാ​സി​ൽ ക്ലാ​സി​ക്, അ​ഖി​ൽ മു​ആ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

‘സ്നേ​ഹ സ്പ​ർ​ശം’ പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

2009ൽ ​മ​ല​പ്പു​റം ജി​ല്ല​യി​ലെ പു​ളി​ക്ക​ലി​ൽ ആ​രം​ഭി​ച്ച എ​ബി​ലി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​ഡി​സേ​ബി​ൾ​ഡ്, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​മൂ​ഹ​ത്തി​ൽ തു​ല്യ അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ്. സം​രം​ഭ​ക​നും ക​ലാ​സ്വാ​ദ​ക​നു​മാ​യ ശം​സു​ദ്ദീ​ൻ നെ​ല്ല​റ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​വി​ടെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ ദു​ബൈ​യി​ൽ ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ്​ ദു​ബൈ​യി​ലേ​ക്കു​ള്ള​ വ​ഴി​തു​റ​ന്ന​ത്. പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച്​ മി​ക​ച്ച ക​ലാ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ഇ​വ​ർ ആ​ദ്യ​മാ​യാ​ണ്​ പ്ര​വാ​സ​മ​ണ്ണി​ലെ​ത്തു​ന്ന​തെ​ന്ന സ​വി​ശേ​ഷ​ത കൂ​ടി​യു​ണ്ട്. ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​ന്‍റെ മാ​ധ്യ​മ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAbility Foundation artists
News Summary - Ability Foundation artists in Dubai
Next Story