ഗായിക ആബിദ റഹ്മാനും ചക്കരപ്പന്തൽ ശിൽപികൾക്കും ആദരം
text_fieldsദുബൈ: നാടക പ്രതിഭ എരഞ്ഞിക്കൽ പി.ടി. റഫീഖിെൻറ ഒാർമക്ക് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘നിലാവ്‘ ട്രസ്റ്റ് യു.എ.ഇ ചാപ്റ്റർ, മുതിർന്ന തലമുറയിലെ പ്രസിദ്ധ ഗായിക ഗാനഭൂഷണം ആബിദ റഹ്മാനെയും ചലച്ചിത്ര-നാടക നടൻ അപ്പുണ്ണി ശശിയെയും സംവിധായകൻ ശിവദാസ് പൊയിൽക്കാവിനെയും ആദരിച്ചു.
മുഖ്യാതിഥി സാമൂഹിക-ചലച്ചിത്ര പ്രവർത്തകൻ കെ.കെ. മൊയ്തീൻ കോയ ആബിദ റഹ്മാന് ഉപഹാരവും ‘നിലാവ്’ ട്രസ്റ്റി ഷാജഹാൻ കാട്ടുകണ്ടി പൊന്നാടയും സമർപ്പിച്ചു. ശശിക്കും ശിവദാസിനും ആലിക്കോയ തട്ടാരി ഉപഹാരം നൽകി. ചടങ്ങിൽ നിലാവ് യു.എ.ഇ പ്രസിഡൻറ് സജിത്ത് ഉണിത്താളി അധ്യക്ഷത വഹിച്ചു. സംഗീതജ്ഞരായ മുസ്തഫ മാത്തോട്ടം, അബ്ബാസ് മാളിയേക്കൽ എന്നിവർക്കൊപ്പം ആബിദ റഹ്മാനും ഗാനങ്ങൾ ആലപിച്ചു. തുടർന്ന് അപ്പുണ്ണി ശശിയുടെ ‘ചക്കരപ്പന്തൽ‘ ഒറ്റയാൾ നാടകവും അവതരിപ്പിച്ചു. സെക്രട്ടറി അൻവർ കുനിമ്മൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
